ദിലീപുമായി തന്നെ താരതമ്യം ചെയ്യുന്നത് താൽപര്യമില്ലെന്ന് ബേസില്‍ ജോസഫ്
തന്നെ ആൾക്കാർ സ്നേഹിക്കുന്നു എന്നറിയുന്നതിൽ സന്തോഷമുണ്ട്
പക്ഷെ, എനിക്ക് എന്റെതായ ഐഡന്റിറ്റി ഉണ്ടാവണമെന്നാണ് ആഗ്രഹിക്കുന്നത്
ബേസിലിനും ജനപ്രിയ നായകൻ എന്ന വിശേഷണം ആളുകള്‍ നല്‍കുന്നതിനെക്കുറിച്ചുള്ള ചോദ്യത്തിനായിരുന്നു മറുപടി
ദിലീപിന് അദ്ദേഹത്തിന്റെതായ ശൈലിയുണ്ട്
നമ്മുടെയൊക്കെ ചെറുപ്പകാലത്ത് കണ്ടിരുന്ന സിനിമകൾ കൊണ്ട് അദ്ദേഹം ഉണ്ടാക്കിയെടുത്ത പേരാണത്
എന്നെ ആളുകൾ ഇഷ്ടപ്പെടുന്നു എന്നറിയുന്നതിൽ തന്നെ സന്തോഷം
എനിക്ക് എന്റെതായ ഐഡന്റിറ്റി ആവശ്യമാണ്. അദ്ദേഹത്തിന്റെ ലെഗസി അദ്ദേഹം ഒറ്റയ്ക്ക് ഉണ്ടാക്കിയെടുത്തതാണ്
അതുമായി താരതമ്യം ചെയ്യാൻ എനിക്ക് താല്പര്യമില്ല
പ്രാവിന്‍കൂട് ഷാപ്പ് എന്ന ചിത്രമാണ് ബേസിലിന്‍റെതായി പുതിയതായി റിലീസിനെത്തിയത്
തുടരെ തുടരെ ഹിറ്റുകളുമായി പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയിരിക്കുകയാണ് ബേസില്‍
ജനപ്രിയ താരമെന്നാണ് പലരും ബേസിലിനെ വിശേഷിപ്പിക്കുന്നത്
പലപ്പോഴും നടന്‍ ദിലീപുമായി ബേസിലിനെ താരതമ്യം ചെയ്യുന്നവരുമുണ്ട്
ചിത്രങ്ങള്‍ക്ക് കടപ്പാട്: ബേസില്‍ ജോസഫ്/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്