ആരാധകർക്കു സർപ്രൈസ് പാട്ടുമായി സഞ്ജു സാംസൺ
ഇംഗ്ലണ്ടിനെതിരായ ടി20 പരമ്പര ആരംഭിക്കാൻ ഒരു ദിവസം മാത്രം ബാക്കി നിൽക്കെയാണ് സര്‍പ്രൈസ്
‘പെഹ്‌ല നഷാ’ എന്ന ഹിന്ദി ഗാനം ആലപിക്കുന്ന ദൃശ്യങ്ങളാണ് പങ്കുവച്ചത്
അസിസ്റ്റന്റ് കോച്ച് അഭിഷേക് നായർക്കൊപ്പമാണ് സഞ്ജുവിന്റെ പാട്ട്
ഇരുവരും ഗാനം ആലപിക്കുന്ന ദൃശ്യങ്ങൾ ഇതിനകം ആരാധകര്‍ ഏറ്റെടുത്തു
സഞ്ജുവിനെ ചേർത്തുപിടിച്ചാണ് അഭിഷേക് ഗാനം ആലപിക്കുന്നത്
ഏറെ ആസ്വദിച്ച് സഞ്ജു ആലാപനത്തിൽ പങ്കുചേരുന്നതും കാണാം
പാട്ട് കേട്ട് പ്രോത്സാഹിപ്പിച്ച് സഹപ്രവർത്തകർ ചുറ്റിലുമുണ്ട്
‘എട മോനെ, സഞ്ജു സാംസൺ’ എന്ന് വിളിച്ചുപറഞ്ഞാണ് സഞ്ജു പാട്ട് അവസാനിപ്പിക്കുന്നത്.
യാതൊന്നും അസാധ്യമല്ലെന്നും താൻ പാട്ട് പാടിയെന്നും സഞ്ജു
കേരള ക്രിക്കറ്റ് അസോസിയേഷൻ വിവാദങ്ങൾ കനക്കുന്നതിനിടയിലാണ് സഞ്ജുവിന്‍റെ പാട്ട്
പിന്നാലെ വിവാദങ്ങളെയും പാട്ടിനെയും ബന്ധപ്പെടുത്തി ആരാധകരുടെ പ്രതികരണങ്ങളുംം
വിവാദങ്ങളെയെല്ലാം പാട്ടും പാടി പറപ്പിക്കുകയാണോ സഞ്ജു എന്ന് ആരാധകർ
ചിത്രങ്ങള്‍ക്ക് കടപ്പാട്: സഞ്ജു സാംസണ്‍/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്