എഐയുടെ ദോഷങ്ങളെക്കുറിച്ച് ബോധവല്‍കരണത്തിന് പുതുവഴി
സ്വന്തം എഐ പോണ്‍ വിഡിയോ പുറത്തുവിട്ട് ബ്രിട്ടിഷ് നടി
ചാനല്‍4 ഡോക്യുമെന്‍ററിയിലെ ദൃശ്യമെന്ന് വിക്കി പാറ്റിസൺ
‘ലക്ഷ്യം എഐയുടെ വിനാശ ഫലങ്ങളെക്കുറിച്ചുള്ള ബോധവത്കരണം’
യുകെയിലെ ഒട്ടേറെ ജനപ്രിയ ടിവി ഷോകളുടെ ഭാഗമാണ് വിക്കി
‘ജിയോർഡി ഷോർ’, ‘അയാം എ സെലിബ്രിറ്റി’ തുടങ്ങിയ ഷോകളില്‍ തിളങ്ങി
ഡീപ് ഫേക് പോണ്‍ തയാറാക്കിയത് നിര്‍മിതബുദ്ധി ഉപയോഗിച്ച്
വിക്കിയുടെ മുഖവുമായി കൃത്രിമ വിഡിയോയിലെ താരത്തിന് അപാരസാമ്യം
മുഖം നല്‍കാനുള്ള തീരുമാനം ബുദ്ധിമുട്ടേറിയതായിരുന്നുവെന്ന് വിക്കി
സാങ്കേതികവിദ്യയുടെ ദോഷവശങ്ങള്‍ക്ക് താനും ഇരയായെന്ന് താരം
സ്ത്രീകള്‍ നേരിടുന്ന പ്രശ്നങ്ങളിലേക്ക് സമൂഹം ശ്രദ്ധ തിരിക്കണമെന്ന് അഭ്യര്‍ഥന
വിക്കിയുടെ നീക്കം അപലപനീയമെന്ന് ലൈംഗികാതിക്രമത്തിന് ഇരയായവര്‍
പി.ആര്‍ സ്റ്റണ്ടെന്ന് ലൈംഗികാതിക്രമത്തിനെതിരെ പോരാടുന്നവര്‍
ചിത്രങ്ങള്‍ക്ക് കടപ്പാട്: വിക്കി പാറ്റിസൺ/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്