നടി സ്വാസിക വീണ്ടും വിവാഹിതയായി
വിവാഹവാര്‍ഷിക ദിനത്തില്‍ ഭര്‍ത്താവിനെ ഒരിക്കല്‍ കൂടി വിവാഹം കഴിച്ച് നടി
സമൂഹമാധ്യമത്തില്‍ വിവാഹത്തിന്‍റെ വിഡിയോ പങ്കുവച്ചു
തമിഴ് ആചാരപ്രകാരമാണ് ഇത്തവണ ഇരുവരും വിവാഹിതരായത്
‘ഒരു വർഷം വളരെപ്പെട്ടെന്ന് കടന്നുപോയി’
‘അതുകൊണ്ട് തമിഴ് ആചാരപ്രകാരം വീണ്ടും വിവാഹിതരാകാൻ തീരുമാനിച്ചു’
‘ഈ മുഹൂര്‍ത്തം മനോഹരമാക്കിയ എല്ലാവര്‍ക്കും നന്ദി’
‘ഷൂട്ടിനു വേണ്ടി ചെയ്തതാണെങ്കിലും ശരിക്കും ഞങ്ങള്‍ വിവാഹിതരാകുന്നത് പോലെ തോന്നി’ – സ്വാസിക
ഒട്ടേറെപ്പേരാണ് ഇരുവര്‍ക്കും ആശംസകളറിയിച്ചിരിക്കുന്നത്
കഴിഞ്ഞ വര്‍ഷമാണ് സീരിയല്‍ താരം പ്രേം ജേക്കബുമായി സ്വാസിക വിവാഹിതയായത്
കുടുംബ ജീവിതത്തെക്കുറിച്ച് സ്വാസിക പറഞ്ഞ കാര്യങ്ങള്‍ ശ്രദ്ധിക്കപ്പെട്ടിരുന്നു
‘രാവിലെ എഴുന്നേറ്റ് ഭര്‍ത്താവിന്‍റെ കാല്‍ തൊട്ട് വണങ്ങണം’
‘ഭര്‍ത്താവ് കഴിച്ച പാത്രത്തില്‍ കഴിക്കണം’
എന്നിവയായിരുന്നു സ്വാസികയുടെ വിവാഹസങ്കല്‍പങ്ങള്‍
ഇക്കാര്യങ്ങള്‍ സ്വാസിക ചെയ്യുന്നുണ്ടെന്ന് പ്രേം വെളിപ്പെടുത്തിയിരുന്നു
ചിത്രങ്ങള്‍ക്ക് കടപ്പാട്: സ്വാസിക/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്