നടി തൃഷ രാഷ്ട്രീയ പ്രവേശത്തിനൊരുങ്ങുന്നുവെന്ന് അഭ്യൂഹം
വിജയ്‍യുടെ പാര്‍ട്ടിയില്‍ ചേരാന്‍ തയാറെടുക്കുന്നുവെന്ന് സൂചന
ചര്‍ച്ചയ്ക്ക് തിരികൊളുത്തി തമിഴ് യൂട്യൂബര്‍ വി.പി.അന്തനന്റെ പരാമർശം
അഭിനയം നിര്‍ത്തുന്ന കാര്യം തൃഷ അമ്മയോട് സംസാരിച്ചെന്ന് അന്തനന്‍
തൃഷയും അമ്മയും തമ്മില്‍ തര്‍ക്കമുണ്ടായെന്നും അവകാശവാദം
സിനിമ പൂര്‍ണമായി ഉപേക്ഷിക്കുന്നത് അമ്മ എതിര്‍ത്തെന്ന് അന്തനന്‍
പ്രചാരണം തൃഷയും വിജയ്‍യും അടുപ്പത്തിലെന്ന വാര്‍ത്തകള്‍ക്കിടെ
തൃഷയും വിജയ്‌യും പ്രൈവറ്റ് ജെറ്റില്‍ ഒന്നിച്ചെത്തിയ വിഡിയോ തരംഗമായിരുന്നു
വിജയ്‍യുടെ ഭാര്യ സംഗീതയെ പിന്തുണച്ച് ഓണ്‍ലൈന്‍ കാംപയ്ന്‍
വിജയ് സംഗീതയെ ഉപേക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ചിലര്‍
രാഷ്ട്രീയപ്രവേശന വാര്‍ത്തകളില്‍ പ്രതികരിക്കാതെ തൃഷ
വിജയ് രാഷ്ട്രീയത്തിലിറങ്ങും മുന്‍പ് റിലീസായ ചിത്രമാണ് ‘ഗോട്ട്’
‘ഗോട്ടി’ല്‍ തൃഷ ഒരു ഗാനരംഗത്തില്‍ വിജയ്‍ക്കൊപ്പം അഭിനയിച്ചു
‘ഗില്ലി’യിലെ സ്റ്റെപ്പുകള്‍ ‘ഗോട്ടി’ല്‍ ഇരുവരും ആവര്‍ത്തിച്ചത് ചര്‍ച്ചയായി
ഇരുവരെയും എംജിആര്‍–ജയലളിത ജോഡിയോട് ഉപമിച്ച് പോസ്റ്റുകള്‍
ടൊവിനോ അഭിനയിച്ച ‘ഐഡന്‍റിറ്റി’യാണ് തൃഷയുടെ പുതിയ റിലീസ്
വിടാമുയര്‍ച്ചി, ഗുഡ് ബാഡ് അഗ്ലി എന്നീ സിനിമകള്‍ ഉടന്‍ റിലീസ് ചെയ്യും
ചിത്രങ്ങള്‍ക്ക് കടപ്പാട്: തൃഷ കൃഷ്ണന്‍/ഇന്‍സ്റ്റഗ്രാം/ഫെയ്സ്ബുക്ക്