അമേരിക്കയുടെ മാഡിസണ്‍ കീസ് ഓസ്ട്രേലിയന്‍ ഓപ്പണ്‍ ചാംപ്യന്‍
ഫൈനലില്‍ ലോക ഒന്നാം നമ്പര്‍ താരം ആര്യാന സബലേങ്കയെ തോല്‍പിച്ചു
ഫൈനല്‍ സ്കോര്‍ : 6-3 2-6 7-5
2 മണിക്കൂറും 2 മിനിറ്റും നീണ്ട വാശിയേറിയ ഫൈനല്‍
ഇരുപത്തൊന്‍പതുകാരിയായ മാഡിസന്‍റെ ആദ്യ ഗ്രാന്‍സ്ലാം കിരീടം
ടൂര്‍ണമെന്‍റില്‍ കൂടുതല്‍ എയ്സുകള്‍ ഉതിര്‍ത്തത് മാഡിസണ്‍ – 34
മെല്‍ബണിലെ കിരീടം രണ്ട് ടോപ് സീഡ് താരങ്ങളെ തോല്‍പിച്ച്
കന്നി ഗ്രാന്‍സ്ലാം നേടുന്ന പ്രായം കൂടിയ നാലാമത്തെ താരം
മാഡിസന്‍റെ കിരീടനേട്ടം 11 തുടര്‍വിജയങ്ങളോടെ
നേട്ടങ്ങളില്‍ പങ്കാളിയായി കോച്ചും ഭര്‍ത്താവുമായ ബ്യോണ്‍ ഫ്രാറ്റാഞ്ചെലോ
കാലങ്ങളായി കാത്തിരുന്ന മുഹൂര്‍ത്തമെന്ന് മാഡിസണ്‍
ആദ്യ പ്രഫഷണല്‍ വിജയം പതിനാലാം വയസില്‍
ആദ്യ ഗ്രാന്‍സ്ലാം സെമിഫൈനലും ഓസ്ട്രേലിയന്‍ ഓപ്പണില്‍
നിലവിലെ ലോക റാങ്കിങ് – 14; ഉയര്‍ന്ന റാങ്കിങ് – 7
ഓസ്ട്രേലിയന്‍ ഓപ്പണ്‍ കിരീടം വീണ്ടും ഏഴാം റാങ്കിലെത്തിക്കും