എമ്പുരാന്‍ സിനിമയെ ചൊല്ലി ഉയര്‍ന്ന വിവാദങ്ങളില്‍ ഖേദം പ്രകടിപ്പിച്ച് മോഹന്‍ലാല്‍
'എമ്പുരാനിലെ രാഷ്ട്രീയ-സാമൂഹിക പ്രമേയങ്ങൾ കുറേപേർക്ക് മനോവിഷമം ഉണ്ടാക്കി'
'അതിൽ എനിക്കും എമ്പുരാൻ ടീമിനും ആത്മാർത്ഥമായ ഖേദമുണ്ട്'
'രംഗങ്ങള്‍ സിനിമയിൽ നിന്ന് നീക്കം ചെയ്യാൻ ഞങ്ങൾ തീരുമാനിച്ചു'
മോഹന്‍ലാലിന്‍റെ ഖേദപ്രകടനം ഫേസ്ബുക്ക് പോസ്റ്റിലൂടെ
മോഹന്‍ലാലിന്‍റെ പോസ്റ്റ് പങ്കുവെച്ച് സംവിധായകന്‍ പൃഥ്വിരാജും
ചിത്രം 48 മണിക്കൂറില്‍ തന്നെ നൂറ് കോടി നേടിയിരുന്നു
ചിത്രത്തിനെതിരെ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖറും രംഗത്തെത്തി
വിവാദമായതോടെ ചില ഭാഗങ്ങള്‍ ഒഴിവാക്കാന്‍ നിര്‍മാതാക്കള്‍ തീരുമാനിച്ചു
എഡിറ്റഡ് പതിപ്പ് പുറത്തിറങ്ങും മുന്‍പ് ചിത്രം കാണാന്‍ വന്‍ തിരക്ക്
ചിത്രങ്ങള്‍ക്ക് കടപ്പാട് : Facebook/Mohanlal