തുടങ്ങാം ആദ്യയാത്ര തിരുവനന്തപുരം വഞ്ചിയൂരിലെ നടുറോട്ടില്‍ നിന്ന്. ആര്‍ക്കാണിത്ര ധൃതി? അല്ല, സോഷ്യലിസത്തിലേക്കുള്ള ചെറിയൊരു കാല്‍വയ്പ്. അതാണ്. തല്‍ക്കാലം സമ്മേളനം കാണേണ്ടവര്‍, ദാ അപ്പുറത്തെ സൈഡിലെ റോഡിലേക്ക് മാറി നില്‍ക്കുക. അതേ ഇപ്പോ ചെയ്യാന്‍ പറ്റൂ. റോഡില്‍ അല്ലെങ്കിലും ആളുകള്‍ക്കെല്ലാം നില്‍ക്കാന്‍ വല്യപാടാണ്. വാഹനങ്ങള്‍ക്കുള്ളതാണല്ലോ റോഡ്. പക്ഷേ ഈ പാര്‍ട്ടി ഉണ്ടല്ലോ. ഇങ്ങനെ ഒരു പാര്‍ട്ടി വേറെ ഇല്ല. ഇല്ലെന്ന് പറഞ്ഞ ഇല്ല.
അപ്പോ ഈ കാണുന്നത് കെ–സമ്മേളനം. അതൊന്നും ഒരു പ്രശ്നമേ അല്ല. പരിപാടി നടക്കണം. നമുക്ക് അത്രേള്ളു. ഗോവിന്ദന്‍ മാഷിനും. അപ്പോ ഒരു റോഡ് ബ്ലോക്ക് ചെയ്താല്‍ സമ്മേളനം നടത്താം. അത് പോസിറ്റീവ്. അതോടൊപ്പം മറ്റേ റോഡ് ഓട്ടോമാറ്റിക്കലി ബ്ലോക്ക് ആവുന്നത് നെഗറ്റീവ്. അപ്പോ മാഷേ ഒരു സംശയം ഈ നെഗറ്റീവും പൊസിറ്റീവും ഒരു മനുഷ്യന്‍റെ തന്നെ രണ്ട് ഭാവങ്ങളല്ലേ..?!