agri-drone

TOPICS COVERED

വിദേശരാജ്യങ്ങളിലെ കൃഷിയിടങ്ങളില്‍ മരുന്ന് തളിക്കാന്‍ കേരളത്തില്‍ നിന്നുള്ള ഡ്രോണുകള്‍. മലയാളി സഹോദരങ്ങളുടെ സ്റ്റാര്‍ട്ട് അപ്പ് കമ്പനിയായ ഫ്യൂസലേജ് ഇനവേഷന്‍സ് മുഖേന 25 ഡ്രോണുകളാണ് യു.കെ, ക്യാനഡ തുടങ്ങിയ രാജ്യങ്ങളില്‍ ആദ്യ ഘട്ടത്തില്‍ എത്തിക്കുക.  യു.കെ യിലെയും ക്യാനഡയിലെയും കൃഷിയിടങ്ങളിലെ വള പ്രയോഗവും വിള നിരീക്ഷണവും നടത്തുക കേരളത്തില്‍ നിന്നുള്ള ഡ്രോണുകളാകും. ആലപ്പുഴ ചേര്‍ത്തല പട്ടണക്കാട് സ്വദേശികളായ ദേവന്‍ ചന്ദ്രശേഖരന്‍, സഹോദരി ദേവിക എന്നിവരുടെ അഗ്രി സ്റ്റാര്‍ട്ട് അപ്പ് ആയ ഫ്യൂസലേജ് ഇനവേഷന്‍സിന്‍റെ ഡ്രോണുകള്‍ക്കാണ് വിദേശ രാജ്യങ്ങളില്‍ നിന്ന് ഓര്‍ഡറുകളെത്തിയത്. 

 

ഒരേക്കര്‍ കൃഷിയിടത്തില്‍ ഏഴ് മിനിറ്റ് സമയം കൊണ്ട് ഈ ഡ്രോണുകള്‍ വളം സ്പ്രെ ചെയ്യും. പത്ത് ലിറ്ററാണ് ശേഷി. വിദേശരാജ്യങ്ങളില്‍ കൂടുതല്‍ വ്യാപിച്ച് കിടക്കുന്ന കൃഷിയിടങ്ങള്‍ ഉള്ളതിനാല്‍ പ്രവര്‍ത്തന ക്ഷമത വര്‍ധിപ്പിച്ച ശേഷമാകും കയറ്റി അയക്കുക. കാര്‍ഷിക മേഖലയിലെ കമ്പനികളില്‍ നിന്നും യൂണിവേഴ്സിറ്റികളില്‍ നിന്നുമാണ് ഓര്‍ഡറുകള്‍ ലഭിച്ചത്. 2018 ല്‍ 10 ലക്ഷം രൂപ വായ്പയെടുത്ത് മേയ്ക്ക് ഇന്‍ ഇന്ത്യ പദ്ധതിയിലൂടെ ആരംഭിച്ച സ്റ്റാര്‍ട്ട് അപ്പ് കമ്പനിയുടെ കഴിഞ്ഞ വര്‍ഷത്തെ വിറ്റു വരവ് അഞ്ചരക്കോടി രൂപയാണ്. 

കേരളം, തമിഴ്നാട്, ആന്ധ്രാപ്രദേശ്, രാജസ്ഥാന്‍ ഉള്‍പ്പടെയുള്ള സംസ്ഥാനങ്ങളിലായി 160ഓളം ഡ്രോണുകളാണ് വില്‍പ്പന നടത്തിയിട്ടുള്ളത്.