Image Credit: x/com lakslnarasimhan, Starbucks

TOPICS COVERED

ചൊവ്വാഴചയാണ് ആ​ഗോള കോഫി ബ്രാൻഡായ സ്റ്റാർബക്സ് ഇന്ത്യൻ വംശജനായ സിഇഒ ലക്ഷ്മൺ നരസിംഹനെ പുറത്താക്കിയത്. സ്ഥാനമേറ്റ് 18 മാസത്തിന് ശേഷമാണ് സ്ഥാനചലനം. സ്റ്റാർബക്സിൻറെ ബോർഡിൽ നിന്നും ലക്ഷ്മൺ നരംസിഹൻ പുറത്തായിരുന്നു. അന്താരാഷ്ട്ര ഫുഡ് ചെയിൻ ബ്രാൻഡായ ചിപ്പോട്ടിലിൻറെ സിഇഒ ആയ ബ്രെയിൻ നിക്കോയാണ് ഇനി സ്റ്റാർബക്സിനെ നയിക്കുക. പുതിയ സിഇഒ സെപ്റ്റംബർ ഒൻപതിന് സ്ഥാനമേൽക്കുന്നത് വരെ ചീഫ് ഫിനാൻഷ്യൽ ഓഫീസറായ റേച്ചൽ റുഗേരി ഇടക്കാല സിഇഒ ആകും. 

സ്റ്റാർബക്സ് സിഇഒയെ മാറ്റുന്നു എന്ന വാർത്തയോട് വിപണി അനുകൂലമായാണ് പ്രതികരിച്ചത്. എസ് ആൻ്റ് പി 500-ൽ കമ്പനിയുടെ ഓഹരികൾ 24 ശതമാനം ഉയർന്ന് ഒരു ദിവസത്തെ ഏറ്റവും മികച്ച നേട്ടമുണ്ടാക്കി. വിപണി മൂലധനത്തിൽ 20 ബില്യൺ ഡോളറിലധികമാണ് കമ്പനി കൂട്ടിച്ചേർത്തത്. പൊടുന്നനെ എന്തിനാണ് ഇന്ത്യൻ വംശജനെ സ്റ്റാർബക്സ് പുറത്താക്കിയത് എന്നാണ് ഉയരുന്ന ചോദ്യം. 

ആരാണ് ലക്ഷ്മൺ നരസിംഹൻ

57 കാരനായ ലക്ഷ്മൺ നരസിംഹൻ മഹാരാഷ്ട്രയിലെ പൂനെയിലാണ് ജനിക്കുന്നത്. മക്കിൻസി ആൻഡ് കമ്പനിയിൽ ഡയറക്ടറായി കരിയർ തുടങ്ങിയ ഇദ്ദേഹം പെസ്പികോയിൽ സൗത്ത് അമേരിക്കൻ ഡിവിഷന്റെ സിഇഒ ആിരുന്നു. 2023 ലാണ് ലക്ഷ്മൺ സ്റ്റാർബക്സിലെത്തുന്നത്. പൂനെയിലെ കോളജ് ഓഫ് എൻജിനീയറിംഗിൽ നിന്ന് ബിരുദം നേടിയ ലക്ഷ്മൺ നരസിംഹൻ പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ ലോഡർ ഇൻസ്റ്റിറ്റ്യൂട്ടിൽ നിന്ന് ഇൻറർനാഷണൽ സ്റ്റഡീസിൽ എംഎയും പെൻസിൽവാനിയ യൂണിവേഴ്സിറ്റിയിലെ വാർട്ടൺ സ്കൂളിൽ നിന്ന് ഫിനാൻസിൽ എംബിഎയും നേടിയിട്ടുണ്ട്. 

പുറത്താക്കാൻ കാരണമെന്ത്?

സ്റ്റാർബ​ഗ്സിൽ നിന്ന് ലക്ഷ്മൺ നരസിംഹനെ പുറത്താക്കാൻ കമ്പനി കാരണമെന്നും പറയുന്നില്ലെങ്കിലും പല അഭ്യൂഹങ്ങളും പരക്കുന്നുണ്ട്. ലക്ഷ്മണിൻറെ കാലത്ത് കമ്പനിയുടെ മോശം പ്രകടനവും വിവാദങ്ങളുമാണ് സ്ഥാനചലനത്തിന് കാരണമെന്നാണ് വാർത്തകൾ. തുടർച്ചയായ രണ്ട് പാദങ്ങളിൽ കമ്പനിക്ക് വിൽപ്പനയിൽ ഇടിവ് നേരിട്ടു. ഇസ്രയേൽ–പലസതീൻ വിഷയം തിരിച്ചടിയായി. ഇതിനൊപ്പമാണ് ലക്ഷ്മണിൻറെ വിവാദ പരമാർശം വരുന്നത്. 

ദി ഫോർച്യൂൺ മാ​ഗസിന് നൽകിയ അഭിമുഖത്തിൽ വർക്ക്-ലൈഫ് ബാലൻസിനെ പറ്റി സംസാരിച്ച അദ്ദേ​ഹം, ആറു മണിക്ക് ശേഷം പണിയെടുക്കാറില്ലെന്ന് പറഞ്ഞിരുന്നു. 'വർക്ക്-ലൈഫ് ബാലൻസിൽ ഞാൻ വളരെ അച്ചടക്കമുള്ളവനാണ്. വൈകുന്നേരം ആറു മണിക്ക് ശേഷം ഞാൻ കുടുംബത്തിൽ നിന്ന് മാറി നിൽക്കുന്നുണ്ടെങ്കിൽ, അത് ഏതെങ്കിലും ഉയർന്ന ബാറിലായിരിക്കും', എന്നായിരുന്നു അദ്ദേഹത്തിൻറെ വാക്കുകൾ. ആറുമണിക്ക് ശേഷം തൻറെ ഒരുമിനുട്ട് ലഭിക്കണമെങ്കിൽ അത് അത്രയ്ക്കും വലിയ കാര്യമാകണമെന്നും ലക്ഷ്മൺ പറഞ്ഞിരുന്നു. പല സോഷ്യൽ മീഡിയ പോസ്റ്റുകളും ഇതാണ് സ്ഥാനചലനത്തിനുള്ള കാരണമായി പറയുന്നത്. 

ENGLISH SUMMARY:

Starbucks fired Indian origin CEO Laxman Narasimhan after his work balance remark