വാല്യു ഫാഷന് രംഗത്താണ് ഇന്ത്യയില് നിലവില് മത്സരം. അതില് ഒരുപിടി മുന്നില് ടാറ്റയാമെന്ന് പറയാം. നോയല് ടാറ്റയുടെ നേതൃത്വത്തില് ട്രെന്ഡ് ലിമിറ്റഡിന്റെ സുഡിയോ ഫാഷന് രംഗത്ത് വിപ്ലവമാണ് തീര്ക്കുന്നത്. മത്സരം കടുപ്പിക്കാന് റിലയന്സ് റീട്ടെയില് പല വഴികളും നോക്കുന്നുണ്ടെങ്കിലും വിട്ടുകൊടുക്കാതെ മുന്നേറാനാണ് ടാറ്റയുടെ ശ്രമം. അങ്ങനെ ഇന്ത്യ കടന്ന് ആദ്യ സുഡിയോ സ്റ്റോര് വിദേശത്ത് ആരംഭിക്കാനിരിക്കുകയാണ് ടാറ്റ. ദുബായിലെ സിലിക്കണ് ഓയാസിസ് മാളിലാണ് ആദ്യ വിദേശ സുഡിയോ സ്റ്റോര് ആരംഭിക്കുക. ആദ്യമായാണ് ട്രെന്ഡ് ലിമിറ്റഡ് വിദേശ വിപണിയിലേക്ക് കടക്കുന്നത് എന്ന പ്രത്യേകതയും ഇതിനുണ്ട്.
സുഡിയോയുടെ വിജയത്തെ തുടര്ന്ന് വാല്യു ഫാഷന് രംഗത്ത് റിലയന്സ് റീട്ടെയിലിന്റെ യുസ്റ്റ അവതരിപ്പിച്ചിരുന്നു. ആദിത്യ ബിര്ല ലിമിറ്റഡിന്റെ സ്റ്റൈല് അപ്പ്, ഷോപ്പേഴ്സ് സ്റ്റോപ്പിന്റെ ഇന്ട്യൂണ് എന്നിവയും മത്സരവുമായി എത്തിയിരുന്നു. എന്നാല് കടത്തി വെട്ടുന്ന മുന്നേറ്റമാണ് സുഡിയോയുടേത്. ട്രെന്ഡ് ലിമിറ്റഡിന്റെ െമാത്ത വരുമാനത്തിന്റെ മൂന്നിലൊന്നും കൊണ്ടുവരുന്ന സുഡിയോ ഈ രംഗത്ത് ഒരുപിടി മുന്നിലാണ്. നിലവില് 559 സ്റ്റോറുകളാണ് സുഡിയോയ്ക്കുള്ളത്. ട്രെന്ഡ് ലിമിറ്റഡിന്റെ തന്നെ വെസ്റ്റ്സൈഡിനാകട്ടെ 228 സ്റ്റോറുകളും.
ഇതുകൊണ്ടൊന്നും തീരില്ലെന്ന സൂചനയാണ് ട്രെന്ഡ് നല്കുന്നത്. വിദേശത്തേക്കുള്ള ആദ്യ പടിയാണ് ദുബൈയിലെ സ്റ്റോറെന്നും പ്രതികരണം അനുസരിച്ച് അധിക സ്റ്റോറുകള് ആരംഭിക്കുമെന്നും പുതിയ ഇടങ്ങളില് ടെന്ഡ് വ്യക്തമാക്കി. ഫാഷന് വിപണിയില് മത്സരം കടുക്കുമ്പോഴാണ് സുഡിയോ പുതിയ വിപണികള് തേടുന്നതെന്നാണ് ശ്രദ്ധേയം. റിലയന്സിന്റെ യുസ്റ്റ ബ്രാൻഡ് കാര്യമായ ഫലം കാണ്ടില്ലെങ്കിലും ടീനേഴേജ്സിനിടയിൽ ജനപ്രീയമായ ഷിഇന്നിനെ കൂടെകൂട്ടി പുതിയൊരു മത്സരത്തിന് റിലയന്സ് ശ്രമം തുടരുന്നുണ്ട്.