ഇന്ത്യന്‍ ഇവി സെക്ടറിലേക്ക് ലാന്‍ഡിങിന് ഒരുങ്ങുകയാണ് ഇലോണ്‍ മസ്കിന്‍റെ ടെസ്‍ല. ആഗോള ഭീമന്‍റെ വരവ് ഇന്ത്യന്‍ വാഹനനിര്‍മാതാക്കള്‍ക്ക് ഭീഷണിയാകുമോ?. ഇല്ലെന്ന് പറയുകയാണ് ആഗോള നിക്ഷേപ ബ്രോക്കറേജ് സ്ഥാപമായ സിഎല്‍എസ്എ. ടെസ്‍ല വാഹനങ്ങള്‍ക്ക് ഇന്ത്യയില്‍ പ്രതീക്ഷിക്കുന്ന വില ഇന്ത്യന്‍ ഇവികളേക്കാള്‍ 15-20 ശതമാനം അധികമാണെന്നാണ് സിഎല്‍എസ്എയുടെ വിലയിരുത്തല്‍.
ബജറ്റില്‍ പ്രഖ്യാപിച്ച ഇറക്കുമതി നികുതിയിലെ ഇളവ് പരിഗണിച്ചാലും ടെസ്‍ലയുടെ താങ്ങാവുന്ന മോഡലിന് 35-40 ലക്ഷം രൂപ വില വരും. ടെസ്‍ലയുടെ ഏറ്റവും വില കുറഞ്ഞ മോഡല്‍3 യുഎസില്‍ വില്‍ക്കുന്ന വിപണി വില 35000 യുഎസ് ഡോളറിന് അടുത്താണ്. ഇറക്കുമതി നികുതി 15-20 ശതമാനത്തിലേക്ക് കുറച്ചത് പരിഗണിച്ചാലും ഇതിനൊപ്പം റോഡ് ടാക്സ്, ഇന്‍ഷൂറന്‍സ് എന്നിവ വരുമ്പോള്‍ ഓണ്‍–റോഡ് വില 40000 ഡോളറിലേക്ക് എത്തും. അതായത് ഇന്ത്യയില്‍ വിപണി വില 35-40 ലക്ഷത്തിന് അടുത്താകുമെന്നാണ് സിഎല്‍എസ്എ വിലയിരുത്തുന്നത്.
12 ലക്ഷം രൂപയാണ് ഇന്ത്യയിലെ ഇവി കളുടെ ശരാശരി വില. ഇന്ത്യന്‍ ഇവികളായ മഹീന്ദ്രവ എക്സ്ഇവി9ഇ, ഹ്യൂണ്ടായി ഇ–ക്രെറ്റ, മാരുതി സുസൂക്കി ഇ–വിറ്റാര എന്നിവയേക്കാള്‍ 20-50 ശതമാനത്തിന് മുകളിലാണ് ടെസ്‍ലയുടെ മോഡല്‍3 യുടെ വിലയെങ്കില്‍ ഇന്ത്യന്‍ വിപണിയില്‍ കാര്യമായ മാറ്റൊന്നും ഉണ്ടാക്കാനില്ല. ടെസ്‍ല3 മോഡലിന് പ്രതീക്ഷിക്കുന്ന വിലയേക്കാള്‍ 15-20 ശതമാനം വില കുറവാണ് ഈ മോഡലുകള്‍ക്ക്.
ഇന്ത്യന്‍ വിപണിക്ക് ഒതുങ്ങുന്ന തരത്തില്‍ 22 ലക്ഷം രൂപയ്ക്ക് ടെസ്‍ല വാഹനം ഇറക്കിലായും വിദേശ മോഡലുകളെ അപേക്ഷിച്ച് സവിശേഷതകളില്‍ വിട്ടുവീഴ്ചയുണ്ടാകാമെന്നും സിഎല്‍എസ്എ റിപ്പോര്‍ട്ടിലുണ്ട്. മികച്ച ഫീച്ചേഴ്സോടെ മികച്ച വിലയില്‍ വാഹനം നല്‍കുന്ന ഇന്ത്യന്‍ കമ്പനികള്‍ക്ക് ടെസ്‍ലയുടെ വരവ് ഭീഷണിയാകില്ലെന്നും സിഎല്‍എസ്എയുടെ റിപ്പോര്‍ട്ടിലുണ്ട്.
കൂടാതെ ചൈന, യൂറോപ്പ്, യു.എസ് വിപണികളിലേത് പോലെ ഇലക്ട്രിക് വാഹനങ്ങക്ക് ഇന്ത്യയില്‍ ജനപ്രീതി ലഭിച്ചിട്ടില്ല. ഇതിനാല്‍ ടെസ്‌ലയുടെ വരവ് ഇന്ത്യന്‍ വാഹനിര്‍മാതാക്കളെ ബാധിക്കില്ലെന്നും റിപ്പോര്‍ട്ട് വിലയിരുത്തുന്നു. ഇറക്കുമതി തീരുവ 20 ശതമാനത്തിൽ താഴെയായി കുറച്ചാലും കാറുകളുടെ വില കുറയ്ക്കാനും പ്രവർത്തനങ്ങൾ വർധിപ്പിക്കാനും ഇന്ത്യയിൽ തന്നെ നിർമ്മാണ കേന്ദ്രം സ്ഥാപിക്കേണ്ടിവരുമെന്ന് റിപ്പോർട്ട് പറയുന്നു.