ravi-pillai-bahrain

പ്രവാസി മലയാളി വ്യവസായി ഡോ.ബി.രവി പിള്ളയ്ക്ക് ബഹ്റിന്‍റെ അതിവിശിഷ്ട അംഗീകാരം. രാജ്യത്തിന്‍റെ സമഗ്രവികസനത്തിന് നല്‍കിയ സംഭാവനകള്‍ മാനിച്ചാണ് ബഹ്റൈന്‍ രാജാവ് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രവി പിള്ളയ്ക്ക് ഫസ്റ്റ് ക്ലാസ് എഫിഷ്യന്‍സി മെഡല്‍ സമ്മാനിച്ചത്. ആദ്യമായാണ് ഒരു വിദേശ വ്യവസായിക്ക് ഈ പുരസ്കാരം നല്‍കുന്നത്. ബഹ്റൈന്‍ ദേശീയ ദിനാഘോഷച്ചടങ്ങില്‍ മെഡല്‍ സമ്മാനിച്ചു.

 

ബഹ്റൈന്‍റെ അഭിവൃദ്ധിക്കും വികസനത്തിനും നല്‍കിയ അസാധാരണ സേവനങ്ങള്‍ക്കും സംഭാവനകള്‍ക്കുമുള്ള രാജ്യത്തിന്റെ കൃതജ്ഞതയുടെ അടയാളമാണ് മെഡലെന്ന് ഹമദ് ബിന്‍ ഈസ അല്‍ ഖലീഫ രാജാവ് വ്യക്തമാക്കി. അംഗീകാരം ബഹ്റൈനും അവിടത്തെ ജനങ്ങള്‍ക്കും സമര്‍പ്പിക്കുന്നുവെന്ന് രവി പിള്ള പറഞ്ഞു. 

ravi-pillai-medal

എഴുപതുകളുടെ ഒടുവില്‍ 150 തൊഴിലാളികളുമായാണ് രവി പിള്ള മിഡിൽ ഈസ്റ്റിൽ ബിസിനസ് ആരംഭിച്ചത്. എൺപതുകളിൽ അടിസ്ഥാന സൗകര്യമേഖലയിലെ നിർമ്മാണങ്ങൾ എറ്റെടുത്തു. തുടർന്ന് ബഹ്റൈൻ, ഖത്തർ, യുഎ ഇ, ഏഷ്യൻ രാജ്യങ്ങൾ, ഓസ്ട്രേലിയ, ആഫ്രിക്ക തുടങ്ങി മേഖലകളിലേക്ക് ബിസിനസ് വ്യാപിപ്പിച്ചു. ഇപ്പോള്‍ രണ്ട് ലക്ഷത്തിലേറെ ജീവനക്കാര്‍ ആര്‍പി ഗ്രൂപ്പിന്‍റെ ഭാഗമാണ്.

ENGLISH SUMMARY:

Dr. B. Ravi Pillai, a prominent Indian businessman, received Bahrain's prestigious First Class Efficiency Medal from King Hamad bin Isa Al Khalifa for his exceptional contributions to the country's development. This marks the first time a foreign entrepreneur has been honored with this award, presented during Bahrain's National Day celebrations.