2024ലെ ഫ്‌ളിപ്കാർട്ടിന്റെ ഏറ്റവും വലിയ ആദായ വില്പന ഈ മാസം 20 മുതൽ. ജൂലൈ 25 വരെയാണ് ഫ്‌ളിപ്കാർട്ടിന്റെ ഗോട്ട് സെയിൽ നീണ്ടു നിൽക്കുക. ആമസോണിന്റെ പ്രൈംഡേ സെയിൽ ആരംഭിക്കുന്നതും ഈ മാസം 20 രാവിലെ 12 മുതലാണ്. അത് 21ന് രാത്രി 11.59ന് അവസാനിക്കും.
ഫ്‌ളിപ്കാർട്ടിന്റെ ഗോട്ട് സെയിലിൽ ആൻഡ്രോയ്ഡ് ഫോണുകൾക്ക് ഉൾപ്പടെ വലിയ ഡിസ്കൗണ്ട് ലഭിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഐഫോൺ 15ന് പുറമേ, നതിങ് ഫോൺ 2എ, ഗ്യാലക്‌സി എസ്23 തുടങ്ങിയവയ്ക്കും വിലക്കുറവ് ലഭിക്കും.
ബാങ്ക് കാർഡുകൾ ഉപയോഗിക്കുന്നവർക്കും വൻ കിഴിവാണ് ലഭിക്കുക. ഫ്‌ളിപ്കാർട്ട് അക്‌സിസ് ബാങ്ക് കാർഡ് ഉടമകൾക്ക് 5 ശതമാനം അധിക ക്യാഷ്ബാക്കും നൽകും.
ഫ്‌ളിപ്കാർട്ട് പ്ലസ് അംഗങ്ങൾക്ക് ജൂലൈ 19 മുതൽ ഓഫറുകൾ ലഭ്യമാവും. ആമസോൺ പ്രൈംഡേ വിൽപ്പനയിൽ പ്രൈം അംഗങ്ങൾക്ക് ഇലക്ട്രോണിക് ഉപകരണങ്ങൾക്കും സ്മാർട്ട് ഫോണിനും വിലക്കിഴിവ് പ്രതീക്ഷിക്കാം.