സ്വര്‍ണവിലയില്‍ റെക്കോര്‍ഡ്. പവന് 600 രൂപ കൂടി 60,200 രൂപയിലെത്തി. ആദ്യമായാണ് സ്വര്‍ണവില പവന് 60,000 രൂപ കടക്കുന്നത്. ഗ്രാമിന് 75 രൂപയാണ് വര്‍ധന.
കേരളത്തില്‍ 22 കാരറ്റ് സ്വര്‍ണം ഗ്രാമിന് 75 രൂപ വര്‍ധിച്ച് 7525 രൂപയിലെത്തി. 24 കാരറ്റ് സ്വര്‍ണം ഗ്രാമിന് 86 രൂപ കൂടി 8,209 രൂപയിലെത്തി. പവന് 65,672 രൂപ. 18 കാരറ്റ് സ്വര്‍ണം ഗ്രാമിന് 57 രൂപയാണ് വര്‍ധന. ഒരു ഗ്രാമിന് 6157 രൂപ. എട്ടുഗ്രാമിന് വില 49,256 രൂപ.