സ്വർണവിലയിൽ വീണ്ടും കുതിപ്പ്. പവന് വില 66000രൂപയായി. ഒരു പവൻ സ്വർണം ഏറ്റവും കുറഞ്ഞ പണിക്കൂലിയിൽ വാങ്ങണമെങ്കിൽ 71500 രൂപയോളം നൽകേണ്ടിവരും.
ഗ്രാമിന് 40രൂപ കൂടി 8250 രൂപ. പവന് 320 രൂപ കൂടിയാണ് 66000 രൂപ എന്ന സർവകാല റെക്കോഡിലേക്ക് സ്വർണം എത്തിയത്. രാജ്യാന്തര സ്വർണവില ഔൺസിന് 3011 ഡോളറാണ്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 86.77ആണ്. വെടിനിർത്തൽ കരാർ ലംഘിച്ച് ഇസ്രായേൽ ഗാസ ആക്രമിച്ചതാണ് നിലവിൽ സ്വർണവില ഉയരാനുള്ള പ്രധാന കാരണമായി ചൂണ്ടിക്കാട്ടുന്നത്.
രാജ്യാന്തര സംഘർഷങ്ങൾക്ക് പുറമെ യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്‍റെ വ്യാപാര നയങ്ങളും സ്വർണവില വർധനയുടെ പ്രധാനകാരങ്ങളിൽ ഒന്നായി വിദഗ്ധർ വിലയിരുത്തുന്നു.