റെക്കോര്‍ഡുകള്‍ തിരുത്തി സ്വര്‍ണവില മുന്നോട്ട്. പവന് വില ചരിത്രത്തില്‍ ആദ്യമായി 70000 രൂപ കടന്നു. പവന് 200 രൂപ കൂടി 70160 രൂപയാണ് ഇന്നത്തെ വില. ഗ്രാമിന് 25 രൂപ കൂടി 8770 രൂപ ആയി. രാജ്യാന്തര തലത്തില്‍ യുഎസ്–ചൈന വ്യാപാരയുദ്ധം ചൂടുപിടിച്ചതോടെയാണ് സ്വര്‍ണവിലയിലും വന്‍ കുതിപ്പുണ്ടായതെന്നാണ് റിപ്പോര്‍ട്ടുകള്‍. യുഎസ് ഡോളര്‍ നിരക്ക് കടുത്ത സമ്മര്‍ദത്തിലായതിന് പിന്നാലെ ഇന്‍ഡക്സ് കഴിഞ്ഞ രണ്ടുവര്‍ഷത്തിനിടെ ആദ്യമായി 100 ല്‍ താഴെയെത്തിയിരുന്നു. വെള്ളിയാഴ്ച 0.72 ശതമാനം കുറഞ്ഞ് 99.89 ലുമെത്തി.
അപ്രതീക്ഷിതമായി ട്രംപ് പുതിയ സാമ്പത്തിക പരിഷ്കാരങ്ങളില്‍ നിന്ന് താല്‍കാലികമായെങ്കിലും പിന്‍മാറിയതാണ് സ്വര്‍ണവിലയില്‍ വന്‍ കുതിപ്പ് ഉണ്ടായതെന്ന് വ്യാപാര വിദഗ്ധര്‍ വിലയിരുത്തുന്നു. ചൈനയൊഴികളെയുള്ള രാജ്യങ്ങള്‍ക്കേര്‍പ്പെടുത്തിയ തിരിച്ചടി തീരുവ ട്രംപ് 90 ദിവസത്തേക്ക് മരവിപ്പിച്ചിരുന്നു. ഇത് യുഎസ് ഡോളര്‍ ഇന്‍ഡക്സിനെയും ബാധിച്ചുവെന്നും സ്വര്‍ണം കൂടുതല്‍ കരുത്താര്‍ജിച്ചുവെന്നുമാണ് വിലയിരുത്തല്‍.