**EDS: FILE PHOTO** New Delhi: In this Tuesday, Oct. 29, 2024 file image, Gold ornaments on display at a jewellery showroom, in New Delhi. Gold prices inched closer to the psychological mark of Rs 1 lakh per 10 grams as the bullion rates surged Rs 1,650 in the national capital on Monday, April 21, 2025, on weak dollar and uncertainties over US-China trade war driving demand. (PTI Photo/Arun Sharma) (PTI04_21_2025_000240B)

**EDS: FILE PHOTO** New Delhi: In this Tuesday, Oct. 29, 2024 file image, Gold ornaments on display at a jewellery showroom, in New Delhi. Gold prices inched closer to the psychological mark of Rs 1 lakh per 10 grams as the bullion rates surged Rs 1,650 in the national capital on Monday, April 21, 2025, on weak dollar and uncertainties over US-China trade war driving demand. (PTI Photo/Arun Sharma) (PTI04_21_2025_000240B)

TOPICS COVERED

സ്വര്‍ണവിലയില്‍ സമീപകാലത്തുണ്ടായ വര്‍ധന ആഘോഷമാക്കുകയാണ് ഇന്ത്യക്കാരില്‍ ഒരു വിഭാഗമെന്ന് കണക്കുകള്‍ സൂചിപ്പിക്കുന്നു. വില ഉയര്‍ന്ന് നില്‍ക്കുന്ന സമയമായതിനാല്‍ പഴയ ആഭരണങ്ങള്‍ മാറ്റി പുതിയ ആഭരണങ്ങള്‍ സ്വന്തമാക്കുകയാണ് പലരും. നിലവില്‍ നടക്കുന്ന 40–45 ശതമാനം സ്വര്‍ണം വാങ്ങലും മാറ്റി വാങ്ങലാണെന്നാണ് വേള്‍ഡ് ഗോള്‍ഡ് കൗണ്‍സിലിന്‍റെ കണക്കുകള്‍ വ്യക്തമാക്കുന്നത്. 

വിവാഹ ആവശ്യങ്ങള്‍ക്കായി സ്വര്‍ണം വാങ്ങുന്നവരൊഴികെ ഭൂരിഭാഗം ആളുകളും ഇത്തരത്തില്‍ മാറ്റി വാങ്ങുന്നുവെന്നാണ് റിപ്പോര്‍ട്ട്  പറയുന്നത്. അതേസമയം, നിക്ഷേപമെന്ന നിലയില്‍ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണവും വര്‍ധിക്കുന്നുണ്ട്. പവന് 70,000ത്തിന് മുകളില്‍ വിലയെത്തിയിട്ടും സ്വര്‍ണ ബിസ്കറ്റും കോയിനും വാങ്ങുന്നവരുടെ എണ്ണത്തില്‍ വര്‍ധനയുണ്ട്. ഉപയോഗത്തിനും അലങ്കാരത്തിനും സ്വര്‍ണം വാങ്ങുന്നതില്‍ നിന്ന് നിക്ഷേപമെന്ന നിലയില്‍ വാങ്ങി ശേഖരിക്കുകയാണ് ജനങ്ങളെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍.  Also Read: കൂടിയ പോലെ തിരിച്ചിറങ്ങി സ്വര്‍ണം; പവന് കുറഞ്ഞത് 2200 രൂപ

ജനുവരി മുതല്‍ മാര്‍ച്ച് വരെയുള്ള ആദ്യപാദത്തില്‍ മികച്ച പ്രകടനമാണ് സ്വര്‍ണവില്‍പ്പനയിലെന്ന് ജ്വല്ലറി ഉടമകളും പറയുന്നു. വര്‍ഷം 35 ശതമാനം വരെ ശരാശരി വരുമാനത്തില്‍ വര്‍ധനവ് പ്രതീക്ഷിക്കുന്നുണ്ടെന്നും വ്യാപാരികള്‍ പറയുന്നു. ട്രംപിന്‍റെ സാമ്പത്തിക പരിഷ്കരണ നയപ്രഖ്യാപനത്തിന് പിന്നാലെ പുതിയ ഉയരത്തിലേക്ക് കുതിച്ച സ്വര്‍ണവില പ്രീമിയം വിഭാഗത്തിലും മോശമല്ലാത്ത വില്‍പ്പനയാണ് നടത്തുന്നത്. വര്‍ഷം ശരാശരി 15 ശതമാനമായിരുന്ന ഇടപാട് മൂല്യം 20 ശതമാനമായി വര്‍ധിച്ചു. 

നിലവിലെ സാഹചര്യത്തില്‍ ഡിമാന്‍ഡ് കണക്കിലെടുത്ത് കോര്‍പറേറ്റ് റീടെയ്​ലര്‍മാര്‍ വന്‍തോതില്‍  സ്വര്‍ണം വാങ്ങിക്കൂട്ടിയിട്ടുണ്ടെന്നും 10 മുതല്‍ 30 ഔട്ട്​ലറ്റുകള്‍ ആദ്യപാദത്തില്‍ തുറന്നിട്ടുണ്ടെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.  രണ്ടാം പാദത്തിലും വന്‍കിട റീടെ​യ്​ലര്‍മാര്‍ക്ക് കാര്യമായ ഉലച്ചില്‍ സംഭവിച്ചിട്ടില്ലെന്നും റിപ്പോര്‍ട്ട്  വിലയിരുത്തുന്നു. അക്ഷയ തൃതീയ പോലെയുള്ള ആഘോഷങ്ങള്‍ക്കായി മോശമല്ലാത്ത ബുക്കിങ് നടന്നുവെന്നും അടുത്ത 12 മാസത്തിനുള്ളില്‍ മുന്‍നിര വ്യാപാരികളെല്ലാം ചേര്‍ന്ന് 150 നും 200നും ഇടയില്‍ ഷോറൂമുകള്‍ തുറന്നേക്കാമെന്നുമാണ് പ്രതീക്ഷിക്കുന്നത്. 

അതേസമയം, പവന് 74,000 രൂപ കടന്ന സ്വര്‍ണവില ഇന്ന് 2,220 രൂപ കുറഞ്ഞ് 72,120ലെത്തി. ഗ്രാമിന് 9015 രൂപയിലാണ് ഇന്ന് വ്യാപാരം നടക്കുന്നത്. രാജ്യാന്തര തലത്തില്‍ ഔണ്‍സിന് 3,496 ഡോളറിനാണ് ഇന്നലെ സ്വര്‍ണ വ്യാപാരം നടന്നത്. ഇത് പിന്നീട് 3322 ഡോളറിലേക്ക് ഇടിഞ്ഞു. 

ENGLISH SUMMARY:

Despite soaring gold prices, Indians are actively exchanging old jewellery for new. Over 40% of current purchases are exchange-based, according to the World Gold Council. Gold coins and bars are also seeing rising demand.