TAGS

സ്വര്‍ണത്തിന് റെക്കോര്‍ഡ് വില. രാജ്യാന്തര വിപണിയി സ്വര്‍ണവില വര്‍ധിച്ചതാണ് ആഭ്യന്തര വിപണിയില്‍ വില റെക്കോര്‍ഡിലെത്താന്‍ കാരണം. ഈ മാസം അവസാനം അമേരിക്കയില്‍ പലിശ കുറച്ചേക്കുമെന്ന് യുഎസ് ഫെഡറല്‍ റിസര്‍വ് ചെയര്‍മാന്‍ ജെറോംപവല്‍ സൂചന നല്‍കിയതാണ് രാജ്യാന്തര വിപണിയില്‍ വില ഉയരാന്‍ കാരണം. ഇതോടെ സുരക്ഷിത നിക്ഷേപമമെന്ന നിലയ്ക്ക് ആളുകള്‍ സ്വര്‍ണം വാങ്ങിക്കൂട്ടിയോടെ രാജ്യാന്തര വിപണിയില്‍ സ്വര്‍ണ വില ട്രോയ് ഔണ്‍സിന് 5 ഡോളര്‍ ഉയര്‍ന്ന് 1425 ഡോളറായി. 

ആഗോള വ്യാപാരയുദ്ധ ഭീഷണി അമേരിക്കന്‍ സമ്പദ്‍വ്യവസ്ഥക്ക് തിരിച്ചടിയാകുമെന്ന വിലയിരുത്തലിനെ തുടര്‍ന്നാണ് അമേരിക്കയില്‍ പലിശ കുറയ്ക്കുന്നത്. കഴിഞ്ഞ ബജറ്റില്‍സ്വര്‍ണത്തിന്‍റെ കസ്റ്റംസ് തീരുവ ഉയര്‍ത്തിയതും വില ഉയരാന്‍ കാരണമായി.10 ശതമാനത്തില്‍ നിന്നും 12.5 ശതമാനമായാണ് തീരുവ വര്‍ധിപ്പിച്ചത്.നിലവിൽ പവന് 280 രൂപ കൂടി 25,800 രൂപയായി. ഗ്രാമിന് 35 രൂപ വര്‍ധിച്ച് 3225 രൂപയാണ് ഇന്നത്തെ നിരക്ക്.