കോംപാക്ട് എസ്യുവി വിഭാഗത്തിലേക്ക് പുതിയൊരാള്‍ കൂടി എത്തി. കൊറിയന്‍ വാഹന നിര്‍മാതാവായ കിയ മോട്ടോഴ്സിന്‍റെ സോണറ്റ്. കിയ ഇന്ത്യയിലവതരിപ്പിക്കുന്ന മൂന്നാമത് മോഡലാണ് സോണറ്റ്.
ഫെബ്രുവരിയില്‍ നടന്ന ഓട്ടോ എക്സ്പോയില്‍ കോണ്‍സപ്റ്റ് മോഡലിനെ പുറത്തിറക്കി ആറു മാസത്തിനുള്ളില്‍ പ്രൊഡക്ഷന്‍ മോഡലിനേയും അവതരിപ്പിച്ചു. സോണറ്റിന്‍റെ ആദ്യ ഡ്രൈവിലേക്ക്.
ഇന്ത്യന്‍ വിപണിയില്‍ കോംപാക്ട് എസ് യു വികള്‍ തമ്മിലുള്ള മല്‍സരം ശക്തമായി നില്‍ക്കുന്ന വേളയിലാണ് കിയ മോട്ടോഴ്സ് സോണറ്റിനെ അവതരിപ്പിക്കുന്നത്. ഈ വിഭാഗത്തില്‍ ഒരുപാട് പുതുമകളുമായി എത്തുന്നു എന്ന പ്രത്യേകതയും സോണറ്റിനുണ്ട്. രൂപകല്‍പനയില്‍ ഭംഗിക്ക് പ്രാധാന്യം നല്‍കുന്ന കിയ ഈ വാഹനത്തിന്‍റെ രൂപശൈലിയും മികച്ചതാക്കി. എല്‍ ഇ ഡി ഹെഡ് ലാംപ്, ഗ്രില്‍ ബംബര്‍ ഇവ രൂപശൈലിയെ കാര്യമായി സ്വാധീനിച്ചു. 4 മീറ്ററില്‍ താഴെയാണ് നീളം. സണ്‍ റൂഫ് ഉള്‍പ്പെടുത്തി.
കിയ, വാഹനങ്ങളുടെ ഉള്‍ഭാഗങ്ങള്‍ ഒരുക്കുന്നതിലും അതീവ ശ്രധ പുലര്‍ത്തുന്നവരാണ്. നിരവധി സംവിധാനങ്ങളാണ് ഉള്‍ഭാഗത്ത് ഒരുക്കിയത്. സ്പോട്ടി സ്റ്റിയറിങ് വീലും 10.25 ഇഞ്ച് ടച്ച് സ്ക്രീന്‍, വിവിധ വിവരങ്ങള്‍ നല്‍കുന്ന ഡിസ്പ്ലെ എന്നിവ ഉള്‍ഭാഗത്ത് ഒരുക്കി. കറുപ്പ്് നിറമണ് ഉള്‍ഭാഗത്തിന്. ആഡംബര , സുരക്ഷാ സംവിധാനങ്ങളോടെയാണ് കിയ ഈ വാഹനത്തെ ഇറക്കിയത്, മൂന്ന് എന്‍ജിന്‍ വകഭേദവുമായാണ് ഈ വാഹനം എത്തുന്നത്, 1.2 ലിറ്റര്‍ പെട്രോള്‍ എന്‍ജിനിലും, 1ലിറ്റര്‍ ടര്‍ബോ പെട്രോള്‍എന്‍ജിനിലും ലഭ്യമാണ്, 1 ലിറ്റര്‍ എന്‍ജിന്‍ 6 സ്പീട് മാന്വല്‍ ട്രന്‍സ്മിഷനിലും, 7 സ്പീഡ് ഡ്യുയല്‍ ക്ലച്ച് ട്രാന്‍സ്മിഷനിലുമാണ് എത്തുന്നത്. 1.5 ലിറ്റര്‍ സിആര്‍ഡിഐ ഡീസല്‍ എന്‍ജിന്‍ 6സ്പീഡ് മാന്വല്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനിലും ലഭിക്കും. ഈ മാസം 18 നാണ് വാഹനം വിപണിയിലിറക്കുന്നത് ആ വേളയില്‍ മാത്രമെ വില പുറത്തു വിടു.