gold-3

TAGS

കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വർണ വില താഴേക്കായിരുന്നു. അന്താരാഷ്ട്ര സ്വർണ വില ഒരു ഘട്ടത്തിൽ 1,770 ഡോളർ വരെ എത്തിയിരുന്നു. ഓഗസ്റ്റ് 7ന് 2,080 ഡോളറിൽ എത്തിയതിനു ശേഷമുള്ള തുടർച്ചയായുള്ള വിലയിടിവിലാണ് 1,770 ഡോളറിലേക്കെത്തിയത്. ഇന്ന് 70 രൂപ ഗ്രാമിന് വർദ്ധിച്ച് 4,590 രൂപയും 560 രൂപ വർദ്ധിച്ച് പവന് 36,720 രൂപയുമായി.

 

അന്താരാഷ്ട്ര വിപണിയില്‍ സ്വർണ വില 1,770 ഡോളറിലെത്തിയതിനു ശേഷം ഇപ്പോൾ 1,836 ഡോളറിലാണ്. തങ്കക്കട്ടികളുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് അൻപത് ലക്ഷം രൂപയിലേക്കെത്തിയിട്ടുണ്ട്. ഡോളറിനെതിരെ രൂപയുടെ വിനിമയ നിരക്ക് 73.77 രൂപയാണ്. സ്വർണ വില വളരെയധികം കുറഞ്ഞതിനാൽ 100 ഡോളർ വരെ വില കൂടാമെന്നും വില 1850 ഡോളർ കടന്നാൽ താൽക്കാലികമായി വീണ്ടും വില കൂടാമെന്നും ആണ് വിലയിരുത്തല്‍. അതല്ല വില തുടര്‍ന്നും കൂടിയും കുറഞ്ഞുമിരിക്കാമെന്നും സൂചനകളുണ്ട്‌. വില കുറഞ്ഞതോടെ ഇന്ത്യയിൽ നിന്നടക്കം വൻ ഡിമാന്റ് വന്നതാണ് ഇപ്പോഴത്തെ വില വർദ്ധനയ്ക്ക് പ്രധാന കാരണം.