santamonicawb

സൗത്ത് ഇന്ത്യയിലെ തന്നെ ഏറ്റവും വലിയ വിദേശ  വിദ്യാഭാസ  പ്രദർശനത്തിനു സെപ്റ്റംബർ, ഒക്ടോബർ മാസങ്ങളിൽ  കേരളം വേദിയാകുന്നു. സാന്റമോനിക്ക സ്റ്റഡി അബ്രോഡും മലയാള മനോരമയും ചേർന്നാണ് 6 ജില്ലാ ആസ്ഥാനങ്ങളിലായി പ്രദര്‍ശനം സംഘടിപ്പിക്കുന്നത്. തിയതിയും വേദികളും ഇങ്ങനെ: 

ഈ 6  വേദികളിലായി കാനഡ, യു കെ, ഓസ്ട്രേലിയ, ന്യൂസിലാൻഡ്,  ജർമ്മനി, യുഎസ്‌എ, അയർലണ്ട്,ഫ്രാൻസ്,  സ്വിറ്റ്സർലൻഡ്, സിങ്കപ്പൂർ , യു എ ഇ, ലാത്വിയ തുടങ്ങി നിരവധി രാജ്യങ്ങളിൽ നിന്നും  120ല്‍ പരം യൂണിവേഴ്സിറ്റി കോളേജുകളുടെ  ഔദ്യോഗിക പ്രതിനിധികൾ ഒരു കുടക്കീഴിൽ അണിനിരക്കും. +2 /  ഡിഗ്രി/ മാസ്റ്റേഴ്സ് കഴിഞ്ഞവർക്ക് എഞ്ചിനീയറിംഗ്  ഐ ടി,  ബിസിനസ് മാനേജ്‌മന്റ്,  ടൂറിസം, ലോ, ഹോസ്പിറ്റാലിറ്റി, നഴ്സിംഗ്,  മീഡിയ ആൻഡ് ഡിസൈൻ, ഫാഷൻ ഉൾപ്പടെ നിരവധി മേഖലകളിൽ അവരുടെ അഭിരുചിക്കും സാമ്പത്തിക നിലക്കും യോജിച്ച കോഴ്സുകൾ തിരഞ്ഞെടുക്കാം.

കോഴ്സ്,  അഡ്മിഷൻ, ഇന്റേൺഷിപ്, പഠനാന്തര കരിയര്‍ തുടങ്ങിയവയെക്കുറിച്ച് വിദ്യാർത്ഥികൾക്കും മാതപിതാക്കൾക്കും നേരിട്ട് ചോദിച്ചറിയാം. യോഗ്യതാടിസ്ഥാനത്തിലുള്ള സ്കോളര്ഷിപ്പുകളും അപ്ലിക്കേഷൻ ഫീ ഇളവുകളും നേടാം. പ്രമുഖ  ബാങ്കുകളുടെ എഡ്യൂക്കേഷൻ ലോൺ കൗണ്ടറുകളും പ്രദർശനത്തിൽ ഉണ്ടാകും. നിബന്ധകൾക്ക് വിധേയമായി പങ്കെടുക്കുന്ന എല്ലാ വിദ്യാർത്ഥികൾക്കും സൗജന്യ IELTS , PTE ട്രെയ്നിങ്ങിനു അർഹത ഉണ്ടാകും.  രാവിലെ 10   മുതൽ വൈകിട്ട് 5  വരെ നടക്കുന്ന  പ്രദർശനത്തിലേക്കുള്ള പ്രവേശനം സൗജന്യമാണ്.

www. santamonicaedu.in, www.overseaseducation expo.com  എന്നീ വെബ്സൈറ്റുകളിൽ  മുൻകൂട്ടി രജിസ്റ്റർ ചെയ്യുന്നവർക്ക് മെയിൽ വഴി ലഭിക്കുന്ന എൻട്രി  പാസ് ഉപയോഗിച്ച് പ്രവേശനം നേടാം. ഇതിനു പുറമേ സ്പോട് രജിസ്ട്രേഷൻ സൗകര്യവും ഉണ്ട്.  കൂടുതൽ വിവരങ്ങൾക് 0484 4150999, 9645222999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാം.