കേരളത്തിലെ പ്രമുഖ ഗൃഹോപകരണ വിപണന ശൃംഖലയായ പിട്ടാപ്പിള്ളിൽ ഏജൻസീസിന്റെ എഴുപത്തിമൂന്നാമത് ഷോറും െകാല്ലം ചടയമംഗലത്ത് പ്രവര്‍ത്തനം ആരംഭിച്ചു. ചടയമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മിനി സുനിൽ ഉദ്ഘാടനം നിര്‍വഹിച്ചു. ഫാദർ മാത്യു ആഞ്ചില്‍ ഷോറൂം ആശിർവദിച്ചു. ഗൃഹോപകണങ്ങളും മൊബൈല്‍ഫോണുകളുമൊക്കെ വിലക്കിഴിവില്‍ ലഭ്യമാണെന്നും മികച്ച സേവനങ്ങളാണ് നല്‍കുന്നതെന്നും പിട്ടാപ്പിള്ളില്‍ ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പീറ്റർ പോൾ പിട്ടാപ്പിള്ളിൽ പറഞ്ഞു. ഡയറക്ടർമാരായ കിരൺ വർഗീസ്, ഫ്രാൻസിസ് പിട്ടാപ്പിള്ളിൽ എന്നിവരും പങ്കെടുത്തു.