കൊച്ചി കടവന്ത്ര ഇന്ദിരാഗാന്ധി സഹകരണ ആശുപത്രിയിൽ ഭീമ ജുവൽസിന്റെ സഹകരണത്തോടെ കാർഡിയോ തൊറാസിക് ആൻഡ് വാസ്കുലാർ സർജറി വിഭാഗം പ്രവർത്തനം തുടങ്ങി. ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ ഉദ്ഘാടനം ചെയ്തു. ഭീമ ജ്യുവൽസിന്റെ CSR ഫണ്ടിൽ നിന്നുള്ള രണ്ടു കോടി രൂപ ഉപയോഗിച്ചാണ് പുതിയ വിഭാഗം തയ്യാറാക്കിയിരിക്കുന്നത്. തുകയുടെ ചെക്ക് ഭീമ ജുവൽസ് ചെയർമാൻ ബിന്ദു മാധവ് ആശുപത്രി ഭരണസമിതിക്ക് കൈമാറി. ടി.ജെ.വിനോദ് എംഎൽഎ, IMA കൊച്ചി പ്രസിഡൻറ് ഡോക്ടർ എം.എം.ഹനീഷ് , ആശുപത്രി അധികൃതര്‍ തുടങ്ങിയവർ പങ്കെടുത്തു. ശതാബ്ദി ആഘോഷത്തോട് അടുക്കുമ്പോള്‍ CSR പ്ലാറ്റ്‌ഫോമിലൂടെ കൂടുതൽ പദ്ധതികളുണ്ടെന്ന് ഭീമ ജുവൽസ് ഡയറക്ടര്‍ സരോജിനി ബിന്ദു മാധവ്, മാനേജിങ് ഡയറക്ടര്‍ അഭിഷേക് ബിന്ദുമാധവ് എന്നിവർ പറഞ്ഞു.
Cardio surgery in collaboration with bhima jewels at indira gandhi hospital