Hotel-Scenic

TAGS

ഇന്ത്യൻ ഹോട്ടൽസ് കമ്പനി ലിമിറ്റഡിന്റെ മൂന്നാറിലെ ആദ്യ ഹോട്ടൽ സീനിക്, ആനച്ചാൽ ചിത്തിരപുരം ഊട്ടി സിറ്റിയിൽ പ്രവർത്തനമാരംഭിച്ചു. നീലക്കുറിഞ്ഞി തീമിലാണ് സീനിക് മൂന്നാറിന്റെ രൂപകല്പന. വേറിട്ട വില്ലകൾ ഉൾപ്പെടെ 55 മുറികൾ, മുഴുവൻ ദിവസം ഡൈനിങ് ഒരുക്കുന്ന ദി ഹബ്ബ് കിച്ചൻ, ട്രീ സ്‌കൈ ബാർ, സ്പാ, സ്വിമ്മിങ് പൂൾ, ജിംനേഷ്യം എന്നിവയും ഹോട്ടലിന്റെ ഭാഗമാണ്. ഇന്ത്യ ഹോട്ടൽസ് കമ്പനിയുമായി ചേർന്ന് സീനിക് മൂന്നാർ തുറക്കാനായതിൽ സന്തോഷമുണ്ടെന്ന് സി അർ ബി ഗ്രൂപ്പ്‌ ചെയർമാൻ സിറിയക് അഗസ്റ്റിൻ പറഞ്ഞു. 

Hotel Scenic opens in Ooty City