klf-coconut
കെഎല്‍എഫ് നിര്‍മല്‍ കോള്‍ഡ് പ്രസ്ഡ് വെര്‍ജിന്‍ ഓയിലിന്റെ പുതിയ ലോഗോ പ്രകാശനം ചെയ്തു. കൊച്ചിയില്‍ നടന്ന ചടങ്ങില്‍ ഷൈന്‍ ആന്റ് സ്റ്റാര്‍ സൂപ്പര്‍ മാര്‍ക്കറ്റ് സെലിബ്രേഷന്‍ മല്‍സരവിജയികള്‍ക്ക് സമ്മാനങ്ങള്‍ വിതരണം ചെയ്തു. കെഎല്‍എഫ് നിര്‍മല്‍ പ്രസ്ഡ് വെര്‍ജിന്‍ ഓയിലിന്റെ ബ്രാന്‍ഡ് അംബാസിഡര്‍ ഐശ്വര്യ ലക്ഷ്മിയാണ് സമ്മാനം നല്‍കിയത്. കെഎല്‍എഫ് നിര്‍മല്‍ ഇന്‍ഡസ്ട്രീസ് മാനേജിങ് ഡയറക്ടര്‍ സണ്ണി ഫ്രാന്‍സിസ്, ഡയറക്ടര്‍മാരായ ജോണ്‍ ഫ്രാന്‍സിസ്, പോള്‍ ഫ്രാന്‍സിസ്, ബിസിനസ് ഹെഡ് ജോര്‍ജ് ജോണ്‍, കേരള സെയില്‍സ് ഹെഡ് കെ.വി. ഗില്‍ബര്‍ട്ട് തുടങ്ങിയവര്‍ പങ്കെടുത്തു.