TAGS

എആര്‍എംസി ഐവിഎഫ്  ഫെര്‍ട്ടിലിറ്റി ക്ലിനിക്കിന്‍റെ മുഖ്യ ഓഹരികള്‍ ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐവിഎഫ് ഏറ്റെടുത്തു. സി.കെ.ബിര്‍ള ഗ്രൂപ്പിന്‍റെ ഭാഗമായ ബിര്‍ള ഫെര്‍ട്ടിലിറ്റി ആന്‍ഡ് ഐവിഎഫ് 500 കോടിയിലധികം രൂപ മുടക്കിയാണ് ക്ലിനിക്കുകളുടെ ശൃംഖല വ്യാപിപ്പിക്കുന്നത്. ഇതോടെ ക്ലിനിക്കുകളുടെ എണ്ണം 37 ആയി ഉയരും. നിരവധി ദമ്പതികള്‍ക്ക് വന്ധ്യതാപ്രശ്നങ്ങള്‍ പരിഹരിക്കുന്നതിനായി പ്രമുഖ ഡോക്ടര്‍മാരുടെ സേവനം ലഭ്യമാവും. വാര്‍ത്തസമ്മേളനത്തില്‍ സി.കെ. ബിര്‍ള ഹെല്‍ത്ത് കെയര്‍ വൈസ് ചെയര്‍മാന്‍ അക്ഷത് സേത്ത്, ചീഫ് ബിസിനസ് ഓഫീസര്‍ അഭിഷേക് അഗര്‍വാള്‍, എആര്‍എംസി ഐവിഎഫ് സ്ഥാപകനും മെഡിക്കല്‍ ഡയറക്ടറുമായ .കെ.യു.കുഞ്ഞിമൊയ്തീന്‍ എന്നിവര്‍ പങ്കെടുത്തു.