sania-mirza

കൊച്ചിയിലേക്ക് ഓരോ തവണ എത്തിയപ്പോഴും ലഭിച്ച സ്വീകരണവും ഭക്ഷണവും തന്നെ നിരാശപ്പെടുത്തിയിട്ടില്ലെന്ന് ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ. കെ.എല്‍.എം. ആക്സിവ ഫിൻവെസ്റ്റിന്റെ പുതിയ ആസ്ഥാനമന്ദിരത്തിൻ്റെ ഉദ്ഘാടന ചടങ്ങിൽ സംസാരിക്കുകയായിരുന്നു സാനിയ. തിരഞ്ഞെടുത്ത ടെന്നീസ് പ്രതിഭകൾക്ക് കളി ഉപകരണങ്ങൾ നടക്കുന്ന എയ്സ് പദ്ധതിക്കും ചടങ്ങിൽ തുടക്കമായി

അഞ്ച് നിലകളിലായി 25,000 ചതുരശ്ര അടിയിൽ പണിതീർത്ത കോർപ്പറേറ്റ് ഓഫീസിലായിരിക്കും ഇനി KLM ആക്സിവയുടെ എല്ലാ വിഭാഗങ്ങളും  പ്രവർത്തിക്കുക.  ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ നിർവഹിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറിയായിരുന്ന ടി.കെ.എ നായർ ചടങ്ങിൽ മുഖ്യാതിഥിയായി. ഏതൊരു വ്യവസായത്തിലും കരിയറിലും ആളുകൾ വളരുന്നത് കാണുന്നത് വലിയ കാര്യമാണെന്ന് സെലിബ്രിറ്റി അതിഥിയായി പങ്കെടുത്ത ഇന്ത്യൻ ടെന്നിസ് ഇതിഹാസം സാനിയ മിർസ പറഞ്ഞു

കർദിനാൾ മാർ ജോർജ് ആലഞ്ചേരി, കൊച്ചി മേയർ എം.അനിൽകുമാർ, ഉമ തോമസ് എംഎൽഎ എന്നിവരും ചടങ്ങിൽ പങ്കെടുത്തു. കെഎൽഎം അരീന, മാനേജ്മെൻറ് ട്രെയിനിങ് ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഉദ്ഘാടനം ഇസാഫ് ബാങ്ക് മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ പോൾ തോമസ്, സിന്തൈറ്റ് ഇൻഡസ്ട്രീസ് മാനേജിംഗ് ഡയറക്ടർ അജു ജേക്കബ് എന്നിവർ നിർവഹിച്ചു. കെഎൽഎം ആക്സിവ ചെയർമാൻ ടി.പി.ശ്രീനിവാസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ, എക്സിക്യൂട്ടീവ് ഡയറക്ടർ ഷിബു തെക്കുംപുറം ആമുഖപ്രസംഗം നടത്തി. ചടങ്ങിൻ്റെ ഭാഗമായി ടെന്നിസിലെ കൗമാര പ്രതിഭകൾ സാനിയ മിർസയുമായി 'മീറ്റ് ദി ലെജൻഡ്' പരിപാടിയിലൂടെ സംവദിച്ചു.

Indian tennis legend sania mirza in kerala