ആരോഗ്യരക്ഷാ ഉപകരണ നിര്‍മാതാക്കളായ ബ്യൂറര്‍ ഇന്ത്യയുടെ ബ്രാന്‍ഡ് അംബാസഡറായി ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുന്‍ ക്യാപ്റ്റന്‍ സൗരവ് ഗാംഗുലിയെ നിയമിച്ചു. ഗാംഗുലിയുടെ സാന്നിധ്യം ഉപഭോക്താക്കളുമായുള്ള കമ്പനിയുടെ ബന്ധം കൂടുതല്‍ ആഴത്തിലുള്ളതാക്കുമെന്ന് ബ്യൂറര്‍ ഇന്ത്യ മാനേജിങ് ഡയറക്ടറും സി.ഇ.ഒയുമായ വി.എസ്.സലില്‍ പറഞ്ഞു. രാജ്യത്തെ ആരോഗ്യമേഖലയെ മെച്ചപ്പെടുത്താനുള്ള ബ്യൂററിന്റെ ദൗത്യത്തിനൊപ്പം ചേരാനായതില്‍ ആവേശഭരിതനാണെന്നും ഗാംഗുലി വ്യക്തമാക്കി. മെയ്ക് ഇന്‍ പദ്ധതിയുടെ ഭാഗമായി പുതിയ ബ്ലഡ് ഷുഗര്‍ മോണിറ്റര്‍ ഉപകരണം പുറത്തിറക്കുന്നതിന്റെ പ്രഖ്യാപനവും ബെംഗളൂരുവിലെ ചടങ്ങില്‍ നടന്നു.\