gopu-nandilath

TOPICS COVERED

ഗോപു നന്തിലത്ത് ജി-മാർട്ടിന്റെ 52-ാമത് ഷോറൂം കോട്ടയം ഏറ്റുമാനൂർ പാറോലിക്കൽ ജംഗ്ഷനിൽ പ്രവർത്തനമാരംഭിച്ചു. ഓണത്തിനോട് അനുബന്ധിച്ച് തുറക്കുന്ന 10  ഷോറൂമുകളിൽ ആദ്യത്തേതാണ് ഏറ്റുമാനൂരിന് സമർപ്പിച്ചത്.ഉദ്ഘാടനം അതിരമ്പുഴ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജോസ് അമ്പലക്കുളം നിർവ്വഹിച്ചു. നന്തിലത്ത് ഗ്രൂപ്പ് ചെയർമാൻ ഗോപു നന്തിലത്ത്, ഡയറക്ടർ ഐശ്വര്യ നന്തിലത്ത്, എക്സിക്യൂട്ടീവ് ഡയറക്ടർ അർജ്ജുൻ നന്തിലത്ത് എന്നിവർ ഭദ്രദീപം തെളിയിച്ചു. ഗൃഹോപകരണങ്ങളുടെയും ഇലക്ട്രിക് ഉപകരണങ്ങളുടെയും വിപുലമായ ശേഖരമാണ് പുതിയ ഷോറൂമിൽ ഒരുക്കിയിരിക്കുന്നത്

 
ENGLISH SUMMARY:

Gopu Nandilath started G-Mart's 52nd showroom in Kottayam