വസ്ത്ര വ്യാപാര സ്ഥാപനമായ പിആര്‍ ഗ്രൂപ്പിന്‍റെ പുതിയ വെഡ്ഡിങ് മാളായ വെഡ്സ് ഇന്ത്യ കരുനാഗപ്പള്ളിയില്‍ ഉടന്‍ തുറക്കും. എണ്‍പത്തി അയ്യായിരം സ്‌ക്വയർ ഫീറ്റ് വിസ്തൃതിയിലാണ് മാള്‍ ഒരുങ്ങുന്നത്. വെഡ്സ് ഇന്ത്യയുടെ ലോഗോ മന്ത്രി ജെ. ചിഞ്ചുറാണി പ്രകാശനം ചെയ്തു.
എംഎൽഎമാരായ സി. ആർ. മഹേഷ്, സുജിത് വിജയൻ എന്നിവർ വിവിധ പ്രൊഫൈൽ വിഡിയോയുടെയും , ക്യാമ്പയിന്റെയും ഉദ്ഘാടനം നിർവഹിച്ചു. മാനേജിങ് ഡയറക്ടർമാരായ അൽ അമീൻ, അൻസർ നസറുദ്ധീൻ, അൻവർ സാദിഖ്, അസറുദ്ധീൻ, സി. ഒ. ഒ. മുഹമ്മദ് ബഷീർ തുടങ്ങിയവരും സംസാരിച്ചു. ആസ്വാദ്യകരമായ ഫാമിലി ഷോപ്പിം എന്ന ആശയമാണ് മാളിന് പിന്നിലെന്ന് പിആര്‍ ഗ്രൂപ്പ് അറിയിച്ചു.