പ്രമുഖ ഭക്ഷ്യ ബ്രാന്‍ഡായ യൂണിടേസ്റ്റിന്റെ ബ്രാന്‍ഡ് അംബാസഡറായി നടന് മോഹന്‍ലാല്‍. യൂണിടേസ്റ്റിന്റെ കൊച്ചി കോര്‍പറേറ്റ് ഓഫിസില്‍ നടന്ന ചടങ്ങില്‍ ചെയര്മാന് ഡോ.എം.ഷഹീര്‍ ഷായും മോഹന്‍ലാലും ചേര്‍ന്ന് കരാര്‍ ഒപ്പുവച്ചു. ഭക്ഷ്യോല്പന്നങ്ങള് ഏറ്റവും മികച്ച ഗുണനിലവാരത്തോടെ വിപണിയിലെത്തിക്കുകയാണ് ലക്ഷ്യമെന്ന് ഡോ.എം.ഷഹീര്‍ ഷാ പറഞ്ഞു. യൂണിടേസ്റ്റ് മാര്‍ക്കറ്റിങ് മാനേജര്‍ പി.എം രഞ്ജിത്ത്, സെയില്‍സ് വൈസ് പ്രസിഡന്റ് മുരളി തുടങ്ങിയവര്‍ പങ്കെടുത്തു.