Image∙ Shutterstock - 1

മണ്ണാര്‍ക്കാട് ആസ്ഥാനമായ അർബൻ ഗ്രാമീൺ സൊസൈറ്റി ഗോൾഡ് ലോണിന്റെ പാലക്കാട് കോങ്ങാട്ടെ ശാഖ കൃഷിമന്ത്രി പി.പ്രസാദ് ഉദ്ഘാടനം ചെയ്തു. പാലക്കാട്‌, മലപ്പുറം ജില്ലകളിലായി പ്രവർത്തിക്കുന്ന സൊസൈറ്റിയുടെ പതിമൂന്നാമത് ശാഖയാണ് കോങ്ങാട് പ്രവര്‍ത്തനം തുടങ്ങിയത്.

 

എം.ഡി അജിത്ത് പാലാട്ട് അധ്യക്ഷത വഹിച്ച ചടങ്ങില്‍ ജനപ്രതിനിധികളും രാഷ്ട്രീയ, സാമൂഹ്യരംഗത്തെ പ്രമുഖരും പങ്കെടുത്തു. കലാ, സാംസ്ക്കാരിക മേഖലയില്‍ മികവറിയിച്ച പ്രമുഖരെയും, കര്‍ഷകരെയും ഉന്നത വിജയം നേടിയ വിദ്യാര്‍ഥികളെയും ചടങ്ങില്‍ ആദരിച്ചു.  

ENGLISH SUMMARY:

Urban Gramin Society Gold Loan Palakkad Branch