india

TOPICS COVERED

ഇന്ത്യയുടെ വിദേശ നാണ്യ ശേഖരത്തില്‍ നേരിയ കുറവ്. ജൂണ്‍ 28 ന് അവസാനിച്ച ആഴ്ചയില്‍ 1.7 ബില്ല്യന്‍ യു.എസ്. ഡോളറിന്‍റെ കുറവാണ് രേഖപ്പെടുത്തിയത്. രൂപയുടെ മൂല്യം ഇടിയുന്നതും ഇറക്കുമതി ചെലവ് വര്‍ധിക്കുന്നതുമാണ് വിദേശനാണ്യ ശേഖരം കുറയാന്‍ കാരണം.

 

651.99 ബില്ല്യന്‍ ഡോളറാണ് നിലവിലെ ഇന്ത്യയുടെ വിദേശനാണ്യ ശേഖരം. ജൂണ്‍ ഏഴിന് 655.8 ബില്ല്യന്‍ ഡോളര്‍ എന്ന എക്കാലത്തേയും ഉയര്‍ന്ന നിലയില്‍ എത്തിയ ശേഷമാണ് ഇടിവ് രേഖപ്പെടുത്തുന്നത്. കരുതല്‍ കറന്‍സിയില്‍ 1.25 ബില്ല്യന്‍ ഡോളറിന്‍റെയും കരുതല്‍ സ്വര്‍ണത്തില്‍ 427ദശലക്ഷം ഡോളറിന്‍റെ കുറവുമാണ് ജൂണ്‍ 28 ന് അവസാനിച്ച ആഴ്ചയില്‍ രേഖപ്പെടുത്തിയത്. എങ്കിലും 11 മാസത്തെ ഇറക്കുമതിക്കാവശ്യമായ വിദേശ കരുതല്‍ ധനമുണ്ടെന്ന് റിസര്‍വ് ബാങ്ക് വ്യക്തമാക്കി.  രൂപയുടെ മൂല്യത്തകര്‍ച്ച തടയാന്‍ സമീപകാലത്ത് റിസര്‍വ് ബാങ്ക് ഡോളര്‍ വിറ്റഴിച്ചിരുന്നു. ഇറക്കുമതി ചെലവ് വര്‍ധിച്ചതും കരുതല്‍ നാണ്യശേഖരം കുറയാന്‍ കാരണമായി. 

India’s foreign exchange reserves slightly off all-time highs: