സ്ഥാപനത്തിന്റെ വളർച്ചയില്‍ നിർണായക പങ്കുവഹിച്ച 22 ജീവനക്കാര്‍ക്ക് സ്നേഹ സമ്മാനങ്ങള്‍ നല്കി മൈജി ഫ്യൂച്ചർ. സ്ഥാപനത്തില്‍ ദീർഘകാലം പ്രവർത്തിച്ചവർ മികച്ച സേവനം കാഴ്ച്ച വെച്ചവർ എന്നിവർക്കാണ് ഉപഹാരങ്ങള്‍ നല്‍കിയത്. ആറു കാറുകളും 16 ടൂവീലറുകളുമായിരുന്നു സമ്മാനങ്ങള്‍. കോഴിക്കോട് പുതിയറയിലെ കോർപ്പറേറ്റ് ഓഫീസില്‍ നടന്ന ചടങ്ങില്‍ മൈജി ചെയർമാനും മാനേജിങ് ഡയറക്ടറുമായ എ.കെ ഷാജി സമ്മാനങ്ങള്‍ വിതരണം ചെയ്തു. ജീവനക്കാരാണ് സ്ഥാപനത്തിന്റെ മുഖവും ആത്മാവും എന്ന് തിരിച്ചറഞ്ഞാണ് പാരിദോഷികങ്ങള്‍ നല്കാന് തീരുമാനിച്ചതെന്ന് എ.കെ ഷാജി പറഞ്ഞു.