പ്രമുഖ ഡിജിറ്റൽ ബ്രാൻഡ് ആയ ഓക്സിജന്റെ പുതിയ ഷോറൂം ചങ്ങനാശ്ശേരിയിൽ പ്രവർത്തനം ആരംഭിച്ചു. സഹകരണ വകുപ്പ് മന്ത്രി വി എൻ വാസവൻ ഷോറൂം ഉദ്ഘാടനം ചെയ്തു.ചീഫ് വിപ്പ് ഡോ .എൻ ജയരാജ് ആദ്യ വില്പന നിർവഹിച്ചു. ഇലക്ട്രോണിക് ഉപകരണങ്ങളുടെയും ഗൃഹോപകരണങ്ങളുടെയും വൻ ശേഖരമാണ് പുതിയ ഷോറൂമിൽ ഉള്ളത്. ഉദ്ഘാടനത്തോടനുബന്ധിച്ച് നിരവധി ഓഫറുകളും ലഭ്യമാണ്.