ഗ്രാമീണ ഇന്ത്യയുടെ വികസനത്തിലൂടെ വികസിത ഭാരതത്തിലേക്ക് നടന്നു കയറാന്‍ പദ്ധതികള്‍ പ്രഖ്യാപിച്ച് ധനമന്ത്രി. 2.66 ലക്ഷം കോടി രൂപയാണ് ഗ്രാമീണ ഇന്ത്യയുടെ വികസനത്തിനായി വകയിരുത്തിയത്. എം.എസ്.എം.ഇകള്‍ക്ക് സ്വയം സഹായ പദ്ധതി പ്രഖ്യാപിച്ചു. മെഷീനും മറ്റ് സാമഗ്രികളും വാങ്ങുന്നതിനായി ഈടില്ലാതെ തന്നെ വായ്പകള്‍ അനുവദിക്കുന്നതാണ് പുതിയ പദ്ധതി. 100 കോടി രൂപവരെ ഇത്തരത്തില്‍ എം.എസ്.എം.ഇകള്‍ക്കായി ഉറപ്പാക്കും.
മുദ്രവായ്പകള്‍ വീഴ്ച കൂടാതെ അടച്ചവര്‍ക്ക് വായ്പാ പരിധി 10 ലക്ഷത്തില്‍ നിന്നും 20 ലക്ഷമാക്കി വര്‍ധിപ്പിച്ചു. യുവാക്കള്‍ക്ക് ഏറ്റവും മികച്ച ഉപരിപഠന സൗകര്യങ്ങള്‍ ഒരുക്കുന്നതിനായി വായ്പകള്‍ പ്രഖ്യാപിച്ചു. രാജ്യത്ത് തന്നെ ഉപരിപഠനം നടത്തുന്നതിനായി10 ലക്ഷം രൂപ വരെ വായ്പ ലഭിക്കും. ഇതില്‍ മൂന്ന് ശതമാനം പലിശ റിബേറ്റും പ്രഖ്യാപിച്ചു. പഠനം പൂര്‍ത്തിയാക്കി പുറത്തിറങ്ങുന്ന ഒരു കോടിയോളം യുവാക്കള്‍ക്ക് രാജ്യത്തെ 500 വന്‍കിട കമ്പനികളില്‍ ഇന്‍റേണ്‍ഷിപിന് അവസരം ഒരുക്കുമെന്നും ധനമന്ത്രി പ്രഖ്യാപിച്ചു.
വിദ്യാഭ്യാസവായ്പാ പദ്ധതി
ഇന്ത്യയിലെ സ്ഥാപനങ്ങളില്‍ പഠിക്കുന്നവര്‍ക്ക് 10 ലക്ഷം രൂപ വരെ വിദ്യാഭ്യാസവായ്പ
കേന്ദ്രം 3 ശതമാനം പലിശ റിബേറ്റ് നല്‍കും; ഒരുവര്‍ഷം ഒരുലക്ഷം ഇ വൗച്ചറുകള്‍
നൈപുണ്യവികസനത്തിനും വായ്പ; പ്രതിവര്‍ഷം 25000 വിദ്യാര്‍ഥികള്‍ക്ക് നേട്ടം
ഇന്റേണ്‍ഷിപ് അവസരം
ഒരുകോടി യുവാക്കള്‍ക്ക് ഇന്റേഷിപ് പദ്ധതി പ്രഖ്യാപിച്ച് ധനമന്ത്രി
500 വന്‍കിടകമ്പനികളില്‍ ഇന്റേണ്‍ഷിപ് ചെയ്യാം; 5000 രൂപ പ്രതിമാസ അലവന്‍സ്
ആറായിരം രൂപയുടെ ഒറ്റത്തവണ സഹായവും സര്‍ക്കാര്‍ നല്‍കും
മുദ്ര വായ്പ പരിധി ഉയര്‍ത്തി
മുദ്ര വായ്പ പരിധി 10 ലക്ഷം രൂപയില്‍ നിന്ന് 20 ലക്ഷമായി ഉയര്‍ത്തി
‘തരുണ്‍’ വിഭാഗത്തില്‍ ലോണെടുത്ത് തിരിച്ചടച്ചവര്‍ക്കാണ് അര്‍ഹത
168 ക്ലസ്റ്ററുകളില്‍ സിഡ്ബി ബ്രാഞ്ചുകള്‍ ഉറപ്പാക്കും