കേരളത്തില്‍ എയിംസ് കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങള്‍ 10 വര്‍ഷമായി തുടരുകയാണെന്ന് കേന്ദ്രസഹമന്ത്രി സുരേഷ് ഗോപി. ചില ആവശ്യങ്ങള്‍ കേന്ദ്രത്തിന് മുന്നില്‍ വച്ചിട്ടുണ്ടെന്നും ബജറ്റ് വരട്ടെയെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
മൂന്നാം മോദി സര്‍ക്കാരിന്റെ ബജറ്റ് ധനമന്ത്രി നിര്‍മല സീതാരാമന് അല്‍പ്പ സമയത്തിനുള്ളില്‍ അവതരിപ്പിക്കും. ബജറ്റ് വിവരങ്ങള്‍ യൂണിയന് ബജറ്റ് മൊബൈല്‍ ആപ്പിലും പോര്‍ട്ടലിലും ലഭ്യമാണ്. ഇംഗ്ലിഷ്–ഹിന്ദി ഭാഷകളിലായാണ് ബജറ്റ് പ്രസിദ്ധീകരിക്കുന്നത്. പതിവുപോലെ ഇക്കുറിയും പേപ്പര്‍ലെസ് ബജറ്റാണ് നിര്‍മല സീതാരാമന് തയ്യാറാക്കിയിരിക്കുന്നത്. തിരഞ്ഞെടുപ്പ് തിരിച്ചടിയുടെ പശ്ചാത്തലത്തില്‍ ജനപ്രിയ ബജറ്റാകുമെന്നാണ് സൂചന.നിര്‍മലയുടെ തുടര്‍ച്ചയായ ഏഴാം ബജറ്റ് കൂടിയാണിത്.