income-tax

പഴയ ആദായനികുതി ഘടന അനാകര്‍ഷകമാക്കി കേന്ദ്രബജറ്റ്. പുതിയ ആദായനികുതി ഘടനയിലുള്ളവര്‍ക്കേ ബജറ്റില്‍ ആനുകൂല്യങ്ങള്‍ പ്രഖ്യാപിക്കൂ എന്നതാണ് സ്ഥിതി. ഇത്തവണ കൂടുതല്‍ നികുതിദായകരുള്ള സ്ലാബില്‍ ഇളവ് പ്രഖ്യാപിച്ചതും പുതിയ ആദായനികുതി സ്കീമിലേക്ക് ജനത്തെ ആകര്‍ഷിക്കാനാണ്.

അഞ്ചുലക്ഷത്തിനും പത്തുലക്ഷത്തിനും ഇടയില്‍ വാര്‍ഷിക വരുമാനമുള്ളയാളാണെങ്കില്‍ നിങ്ങള്‍ ഏതു നികുതി ഘടന സ്വീകരിക്കും. പഴയ നികുതി സമ്പ്രദായമാണെങ്കില്‍ 20 ശതമാനമാണ് നികുതി. പുതിയതെങ്കില്‍ അഞ്ചു മുതല്‍ പത്തുശതമാനം വരെ ആദായനികുതി അടച്ചാല്‍ മതി. പുതിയ നികുതി സമ്പ്രദായത്തെ കൂടുതല്‍ ആകര്‍ഷകമാക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ഡിഡക്ഷന്‍ 50000ല്‍ നിന്ന് 750000 ആക്കി ഉയര്‍ത്തുകയും ചെയ്തു. നികുതി സ്ലാബുകളും പരിഷ്കരിച്ചു. 

പഴയ നികുതി ഘടനയായ കോരന് കുമ്പിളില്‍ തന്നെ കഞ്ഞി. ഭവന വായ്പ ഉള്‍പ്പടെ എല്ലാ ഇളവുകളും അവകാശപ്പെടാനുള്ളവര്‍ക്ക് മാത്രമാണ് ഇപ്പോള്‍ പഴയ നികുതി ഘടനകൊണ്ട് നേട്ടമുള്ളത്. സമീപഭാവിയില്‍ തന്നെ കൂടുതല്‍ പേരും പുതിയ നികുതി സമ്പ്രദായത്തിലേക്ക് മാറണമെന്നാണ് കേന്ദ്ര സര്‍ക്കാര്‍ ആഗ്രഹിക്കുന്നത്. ഇളവുകളൊന്നുമില്ലാതെ ഉള്ള നികുതി കേന്ദ്രത്തിന് കിട്ടും. 

 

ഘട്ടംഘട്ടമായി പഴയനികുതി ഘടനയും അതുവഴി ആദായനികുതി ഇളവുകളും അവസാനിപ്പിക്കുകയാണ് കേന്ദ്ര സര്‍ക്കാരിന്‍റെ ഉന്നമെന്ന് വ്യക്തം. പക്ഷേ അങ്ങനെ സംഭവിച്ചാല്‍ ഇന്‍ഷുറന്‍സ്, പി.പി.എഫ്, ലഘുസമ്പാദ്യപദ്ധതി എന്നിവയിലൊക്കെ പണം നിക്ഷേപിക്കാന്‍ എത്രപേര്‍ തയ്യാറാകുമെന്നതാണ് ചോദ്യം. ആദായനികുതി ഇളവ് പ്രതീക്ഷിച്ചാണ് മിക്കവരും ഇത്തരം നിക്ഷേപങ്ങള്‍ നടത്തുന്നത്. 

ENGLISH SUMMARY:

Union Budget 2024 and Income Tax, a detailed analysis.