kannurfc1

TOPICS COVERED

സൂപ്പർ ലീഗ് കേരള ടീം കണ്ണൂർ വാരിയേഴ്സിന്റെ ലോഗോ, ജഴ്സി പ്രകാശനങ്ങൾ കണ്ണൂരിൽ നടന്നു. കണ്ണൂർ മേയർ മുസ്‌ലിഹ് മഠത്തിൽ, സൂപ്പർ ലീഗ് കേരള സിഇഒ മാത്യു ജോസഫ്, ക്ലബുടമകളായ ഡോ. ഹസൻ കുഞ്ഞി, ഡോ. അജിത് ജോയ്, മിബു ജോസ്, മുഹമ്മദ്‌ സാലിഹ് ഉൾപ്പെടെയുള്ളവർ പങ്കെടുത്തു. കേരള ഫുട്ബോളിന്റെ മുഖച്ഛായ മാറ്റുന്നതിനോടൊപ്പം കണ്ണൂരിലെ  ഫുട്ബോൾ രംഗത്ത്  കാതലായ  മാറ്റങ്ങൾ വരുത്താൻ ക്ലബ്ബ് പ്രതിജ്ഞാബദ്ധമാണെന്ന് ക്ലബ് ഉടമകൾ പറഞ്ഞു. കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലുമുള്ള മികച്ച കളിക്കാർക്ക് അവസരങ്ങൾ നൽകുക, യുവ താരങ്ങളെ വളർത്തിയെടുക്കുക, ഒപ്പം വിദേശ താരങ്ങളെയും ചേർത്ത് ക്ലബ്ബിന് ഒരു രാജ്യാന്തര മുഖം നൽകുക എന്നതാണ് ക്ലബ്ബിന്റെ ലക്ഷ്യം. കണ്ണൂർ കേന്ദ്രീകരിച്ചാണ് ടീമിന്റെ പ്രവർത്തനം. ഓഗസ്റ്റ് 31നാണ് സൂപ്പർ ലീഗ് കേരളക്ക് തുടക്കമാക്കുക.

 
super league kerala team kannur warriors logo and jersey release was held in kannur: