കരൾ വിദഗ്ധരുടെ ശാസ്ത്രസമ്മേളനം ഐഎൻഎഎസ്എൽ-2024ന് കൊച്ചിയിൽ തുടക്കം. കേരളം ആദ്യമായി ആതിഥേയത്വം വഹിക്കുന്ന സമ്മേളനത്തിൽ 200ലധികം ഫാക്കൽറ്റി അംഗങ്ങളും ഇന്ത്യയിലും ലോകമെമ്പാടുമുള്ള 1,500-ലധികം പ്രതിനിധികളും പങ്കെടുക്കുന്നുണ്ട്. പിജിഐ ചണ്ഡീഗഡിലെ ഗ്യാസ്‌ട്രോഎൻട്രോളജി വിഭാഗം മുൻ മേധാവി പ്രൊഫ. ജെ.ബി. ദിലാവാരിയാണ് മുഖ്യാതിഥി. കരൾ രോഗങ്ങൾ, കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ, വൈറൽ ഹെപ്പറ്റൈറ്റിസ് തുടങ്ങിയ വിഷയങ്ങളിൽ വിദഗ്ധർ സെഷനുകൾ നയിക്കും. ലേ മെറിഡിയയിൽ നടക്കുന്ന കോൺക്ലേവ് നാളെ സമാപിക്കും.