TOPICS COVERED

കോഴിക്കോട് എം.വി.ആര്‍ കാന്‍സര്‍ സെന്‍ററും ഐ.എസ്.ഒയും സംയുക്തമായി നടത്തുന്ന കാന്‍കോണ്‍ രാജ്യാന്തര സെമിനാറിന് ഇന്ന് തുടക്കമാവും. ഞായറാഴ്ച വരെ എം.വി.ആര്‍ കാന്‍സര്‍ സെന്‍ററില്‍  നടക്കുന്ന സെമിനാറില്‍ വിവിധ ചികിത്സാരീതികളെ കുറിച്ച് ചര്‍ച്ചകളും പ്രഭാഷണങ്ങളും നടക്കും. ഫിസിയെതെറപ്പി, സൈക്കോ ഓങ്കോളജി, ന്യൂട്രീഷന്‍ ഓങ്കോളജി എന്നീ വിഭാഗങ്ങളെ കുറിച്ചുള്ള ശില്പശാലയും ഉണ്ടാകും. 30–ാം തിയതി നടക്കുന്ന ഉദ്ഘാടന ചടങ്ങില്‍ ഡോ.ആര്‍. രവി കണ്ണന്‍ മുഖ്യാതിഥിയാകും. സമാപനചടങ്ങില്‍ കെ.കെ.ശൈലജ മുഖ്യാതിഥിയാകുമെന്ന് എം.വി.ആര്‍. കാന്‍സര്‍ സെന്‍റര്‍ ചെയര്‍മാന്‍ സി.എന്‍.വിജയകൃഷ്ണന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ENGLISH SUMMARY:

Cancon international seminar starts today