പുതിയ ജൂപ്പിറ്റർ 110 പുറത്തിറക്കി ടി.വി.എസ് മോട്ടോർസ്. അസിസ്റ്റന്റ് വൈസ് പ്രസിഡന്റ് ബിനോയ് ആന്റണി കൊച്ചിയിൽ ലോഞ്ചിങ്ങ് നടത്തി.
മുൻ മോഡലിനെ അപേക്ഷിച്ച് പത്ത് ശതമാനം കൂടുതൽ മൈലേജാണ് കമ്പനി വാഗ്ദാനം നൽകുന്നത്. ആറ് നിറങ്ങളിലായാണ് ഇത് വിപണിയിൽ ലഭിക്കുക. 79400 രൂപയാണ് കേരളത്തിലെ എക്സ്ഷോറൂം പ്രാരംഭ വില.