മൈജി ഫ്യൂച്ചറിന്‍റെ നൂറ്റിയിരുപതാമത് ഷോറും കോഴിക്കോട്ടെ താമരശ്ശേരിയില്‍ തുറന്നു. മൈജി ബ്രാന്‍ഡ് അംബാസഡര്‍ മഞ്ജു വാരിയരും നടന്‍ ടൊവിനോ തോമസും പുതിയ ഷോറും ഉദ്ഘാടനം ചെയ്തു. ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ എ.കെ. ഷാജി ഉള്‍പ്പെടെ പ്രമുഖര്‍ ചടങ്ങില്‍ പങ്കെടുത്തു. ഉദ്ഘാടന ദിവസം ലാഭം ഈടാക്കാതെയായിരുന്നു വില്‍പന. മൈജി ഓണം മാസ് ഓണം സീസണ്‍ രണ്ടില്‍, 15 കോടി രൂപയുടെ സമ്മാനങ്ങളും ഡിസ്കൗണ്ടുകളുമാണ് ഒരുക്കിയിരിക്കുന്നത് .