പ്രധാനമന്ത്രിയുടെ സൂര്യ റെസിഡൻഷ്യൽ പ്രൊജക്റ്റുകൾ സജീവമാക്കാൻ പുതിയ പദ്ധതിയുമായി കേരളത്തിലെ പ്രമുഖ സോളാർ എനർജി സൊല്യൂഷൻസ് പ്രൊവൈഡറായ മൂപ്പൻസ് സോളാർ. കേരളത്തിൽ ആദ്യമായി സോളാറിന് പലിശരഹിത വായ്പ അവതരിപ്പിക്കുകയാണ് മൂപ്പൻസ് സോളാർ. ഇതിനായി CFPL-മായി ചേർന്ന് മൂപ്പൻസ് സോളാർ പങ്കാളിത്ത പദ്ധതി പ്രഖ്യാപിച്ചു. ഉപഭോക്താക്കൾക്ക് 12 മാസം വരെയുള്ള തവണകളായി വായ്പാ തിരിച്ചടവിന് അനുയോജ്യമായ സൗകര്യം ഒരുക്കുമെന്ന് ധാരണപത്രം ഒപ്പിട്ട ശേഷം ഇരുകമ്പനികളും വ്യക്തമാക്കി.