ഫിറ്റ്നസ് ബ്രാൻഡായ കൾട്ട് ഫിറ്റും ഐബിസ് ഫിറ്റ്നസ്സും ചേർന്നു ക്യാംപസ് പ്ലേസ്‌മെന്റ് ഡ്രൈവ് സംഘടിപ്പിച്ചു. ഐബിസ് കൊച്ചി ക്യാംപസില്‍ നടന്ന പ്ലേസ്മെന്റ് ഡ്രൈവില്‍ ഐബിസ് ഫിറ്റ്നസ് ട്രെയിനർ കോഴ്സ് പൂർത്തിയാക്കിയ അറുപതോളം പഴ്‌സനൽ ട്രെയ്‌നർമാർ പങ്കെടുത്തു. ഫിറ്റ്നസ് മേഖലയിലെ പ്രഫഷനല്‍ ട്രെയിനിങ് സ്ഥാപനമായ ഐബിസ് ഫിറ്റ്നസ്, ദേശീയതലത്തിലും രാജ്യാന്തര തലത്തിലും അംഗീകാരങ്ങള്‍ നേടിയിട്ടുണ്ട്. പ്ലേസ്‌മെന്റ് ഡ്രൈവിൽ തിരഞ്ഞെടുക്കപ്പെട്ടവർക്ക് കൾറ്റ് ഫിറ്റിന്റെ ഇന്ത്യയിലെ വിവിധ പ്രീമിയം ഫിറ്റ്നസ് ജിമ്മുകളിൽ ജോലി ലഭിച്ചു. മികച്ച വിദ്യാർത്ഥികളെയാണ് ഐബിസിൽ നിന്ന് നേടാനായതെന്നു കൾറ്റ് ഫിറ്റ് അധികൃതർ അറിയിച്ചു.