ഓണത്തോടനുബന്ധിച്ച് ഇലക്ട്രോണിക്സ് ഉല്‍പന്നങ്ങളുടേയും ഗൃഹോപകരണങ്ങളുടേയും വില്‍പന വര്‍ധിച്ചു. വന്‍തോതില്‍ ഓഫറുകളാണ് ഓണവിപണിയില്‍ ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. ഗോപു നന്തിലത്ത് ഗ്രൂപ്പിന്റെ തൃശൂരിലെ ഷോറൂമാണിത്. ഓണത്തിരക്കിലാണ് ഇതുപോലുള്ള ഓരോ കടകളും. വ്യത്യസ്തമായ ഓഫറുകള്‍ പ്രഖ്യാപിച്ച് കടുത്ത മല്‍സരമാണ് വിപണിയില്‍. ഉപഭോക്താക്കള്‍ക്കായി കൈനിറയെ സമ്മാനങ്ങളാണ് നറുക്കെടുപ്പിലൂടെ കാത്തിരിക്കുന്നത്.