അല്‍ മുക്താദിര്‍ ജ്വല്ലറി ഗ്രൂപ്പിന്റെ മൂന്ന് ഷോറൂമുകള്‍ കല്ലമ്പലത്ത് പ്രവര്‍ത്തനം തുടങ്ങി. അല്‍ ബര്‍ ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, അത്തവ്വാബ് ഗോള്‍ഡ് ആന്റ് ഡയമണ്ട്സ്, അല്‍ മുന്‍തക്വിം ഗോള്‍ഡ് ആന്റ് ഡയമണ്ട്സ് മാനുഫാക്ചറിങ് യൂണിറ്റ് എന്നിവയാണ് തുടങ്ങിയത്. അഖിലേന്ത്യാ മുസ്ളീം വ്യക്തിഗത നിയമ ബോര്‍ഡ് അംഗം അബ്ദുള്‍ ഷുക്കൂര്‍ മൗലവി, അല്‍ മുക്താദീര്‍ സ്ഥാപക ചെയര്‍മാനും സി.ഇ.ഒയുമായ മുഹമ്മദ് മന്‍സൂര്‍ അബ്ദുള്‍ സലാം എന്നിവര്‍ ചേര്‍ന്നാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. മന്ത്രി മുഹമ്മദ് റിയാസ് ഓണ്‍ലൈനായും പങ്കെടുത്തു.