ബി. കെ. ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഓണാഘോഷവും FMCG ഉൽപ്പന്നങ്ങളുടെ വിപണനോദ്ഘാടനവും ബി. കെ. ധനലക്ഷ്മി മൾട്ടി സ്റ്റേറ്റ് അഗ്രി കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ആലത്തൂരിലെ ഫാമിൽ നടന്നു. കെ.ഡി. പ്രസേനൻ എംഎൽഎ ഉദ്ഘാടനം ചെയ്തു. നൂറിൽപരം കുടുംബങ്ങൾക്ക് ഓണക്കിറ്റും വിതരണം ചെയ്തു. തേങ്കുറിശി ഗ്രാമപഞ്ചായത്ത് പ്രസിഡൻ്റ് ആർ. ഭാർഗവൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്തംഗം സി. സതീഷ്, ചലച്ചിത്രതാരം ലിയോണ ലിഷോയ്, സിനിമ സീരിയൽ താരങ്ങളായ ലിഷോയ്, ആനന്ദ്, സൊസൈറ്റി ചെയർമാൻ പി.എസ്. ബിന്ദുകുട്ടൻ, വൈസ് ചെയർപേഴ്സൺ പ്രവീണ വിജയൻ, മാനേജിംഗ് ഡയറക്ടർ ഇ. ദിലീപ് ദാസ്, സി.ഇ.ഒ സ്നോപി ബിന്ദുകുട്ടൻ എന്നിവർ പങ്കെടുത്തു.