• 'സാമ്പത്തിക മേഖലയെ ഉത്തേജിപ്പിക്കാന്‍'
  • ബൈഡന്‍ ഭരണത്തിനിടെ ഇതാദ്യം
  • കടമെടുക്കുന്നതിനുള്ള ചെലവ് കുറയും

അമേരിക്കന്‍ ഫെ‍‍ഡറല്‍ റിസര്‍വ് പലിശനിരക്ക് കുറച്ചു. അരശതമാനമാണ് കുറച്ചത്. നാല് വര്‍ഷത്തിനിടെ ഇതാദ്യമാണ് പലിശ നിരക്ക് കുറയ്ക്കുന്നത്. വിലക്കയറ്റത്തെ തുടര്‍ന്ന് പലിശനിരക്ക് റെക്കോര്‍ഡ് ഉയരത്തില്‍ എത്തിയിരുന്നു. ബൈഡന്‍ ഭരണകൂടത്തിന്റെ കാലത്ത് ആദ്യമായാണ് പലിശനിരക്ക് കുറയ്ക്കുന്നത് എന്നതും ശ്രദ്ധേയമാണ്.

പലിശനിരക്ക് കുറച്ചതോടെ ബാങ്കുകള്‍ വ്യക്തികള്‍ക്കും വ്യാപാരസ്ഥാപനങ്ങള്‍ക്കും നല്‍കുന്ന വായ്പകളിലും ക്രെഡിറ്റ് കാര്‍ഡുകള്‍ മുതല്‍ ഭൂപണയമടക്കമുള്ള കാര്യങ്ങളില്‍ പ്രതിഫലിക്കും. കടമെടുക്കുന്നതിനുള്ള ചെലവ് കുറയുന്നത് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലും പ്രതിഫലിച്ചേക്കുമെന്നാണ് വിലയിരുത്തല്‍. നിരക്ക് 4.75 ശതമാനത്തിനും 5നും ഇടയിലായി കുറയ്ക്കുന്നതിന് 11–1 എന്ന വോട്ടാണ് ലഭിച്ചതെന്നും ഫെഡറല്‍ റിസര്‍വ് പ്രസ്താവനയില്‍ അറിയിച്ചു.  കഴിഞ്ഞ 14 മാസമായി 5.25%-5.50 % നിരക്കായിരുന്നു പലിശയില്‍ നിലനിന്നിരുന്നത്. 

ഫെഡറല്‍ റിസര്‍വ് പലിശ നിരക്ക് കുറച്ചതോടെ ഇന്ത്യയിലേക്കടക്കമുള്ള വിദേശ നിക്ഷേപത്തില്‍ വര്‍ധനവുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. 

ENGLISH SUMMARY:

The US Federal Reserve reduced its benchmark interest rate by 50 basis points, marking the first decrease since 2020.